Happy Birthday Anoop Menon: മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ അനൂപ് മേനോന് ഇന്ന് ജന്മദിനം, താരത്തിന്റെ പ്രായം അറിയുമോ?

ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്

രേണുക വേണു| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (09:01 IST)

Anoop Menon Birthday, age, Photos, Films: നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അനൂപ് മേനോന് ഇന്ന് ജന്മദിനം. 1976 ഓഗസ്റ്റ് മൂന്നിനാണ് അനൂപ് മേനോന്റെ ജനനം. താരത്തിന്റെ 46-ാം ജന്മദിനമാണ് ഇന്ന്.

ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്. സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ അനൂപ് മേനോന്‍ ജനപ്രിയ താരമായി മാറി. 2002 ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് സിനിമാരംഗത്തേക്ക് എത്തിയത്.

ഇവര്‍, കയ്യൊപ്പ്, പ്രണയകാലം, റോക്ക് ആന്റ് റോള്‍, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ലൗഡ്‌സ്പീക്കര്‍, കേരള കഫേ, പ്രമാണി, മമ്മി ആന്റ് മി, കോക്ക് ടെയ്ല്‍, ട്രാഫിക്ക്, ബ്യൂട്ടിഫുള്‍, ഗ്രാന്റ്മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, പട്ടം പോലെ, 1983, ആംഗ്രി ബേബീസ് ഇന്‍ ലൗ, ദ ഡോള്‍ഫിന്‍, കനല്‍, പാവാട, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആമി, ബി ടെക്, ഹോം, ട്വന്റി വണ്‍ ഗ്രാംസ്, സിബിഐ 5 ദ ബ്രെയ്ന്‍ എന്നിവയാണ് അനൂപ് മേനോന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

2008 ല്‍ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചാണ് അനൂപ് മേനോന്‍ അഭിനയത്തിനു പുറമേ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കോക്ക്‌ടെയ്ല്‍, ബ്യൂട്ടിഫുള്‍, ദ ഡോള്‍ഫിന്‍സ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ക്ക് അനൂപ് മേനോന്‍ തിരക്കഥ രചിച്ചു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മഴനീര്‍ തുള്ളികള്‍ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമടക്കം നിരവധി പാട്ടുകളുടെ ഗാനരചയിതാവ് ആയും അനൂപ് മേനോന്‍ തിളങ്ങി.

ഷേമ അലക്‌സാണ്ടറാണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരുടെയും വിവാഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ...

പാർക്കിങ്ങിനുമായി ബന്ധപ്പെട്ട തർക്കം, കത്തിയെടുത്ത് കുത്തി ബാറിലെ സെക്യൂരിറ്റി; ചടയമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി
കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് (38) ആണ് ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി ...

വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം ...

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ വീണ്ടും മരണം, അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ...

ഭാര്യ 60,000 രൂപ ശമ്പളത്തില്‍ പ്രൊഫസറായി ജോലി ചെയ്തിട്ടും ജീവനാംശം ആവശ്യപ്പെടുന്നു; സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ
ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സ്ത്രീയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചു. കോടതിയുടെ ...