പൊളിറ്റിക്കല്‍ സിനിമയുമായി കമല്‍ഹാസന്‍, 'വലിമൈ' സംവിധായകന്റെ അടുത്ത പടം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:21 IST)
കമല്‍ഹാസന്‍ സിനിമ തിരക്കുകളിലേക്ക്. സംവിധായകന്‍ എച്ച് വിനോദിനൊപ്പം നടന്‍ കൈകോര്‍ക്കുന്നു. ഒരു പൊളിറ്റിക്കല്‍ സിനിമയായിരിക്കും വരാനിരിക്കുന്നത്.

കഥ കമലിന് ഇഷ്ടമായെന്നും ഇത്തരത്തില്‍ ഒരു പൊളിറ്റിക്കല്‍ സിനിമ ചെയ്യുവാന്‍ നടന്‍ സമ്മതം മൂളി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 'ഇന്ത്യന്‍ 2' ന് ശേഷം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

എച്ച് വിനോദ് ഇപ്പോള്‍ 'അജിത്ത് 61'ന്റെ ചിത്രീകരണത്തിലാണ്, ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഉടന്‍ പൂനെയില്‍ ആരംഭിക്കും.

കമല്‍ഹാസന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം 'വിക്രം' 400 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :