മാസത്തില്‍ 60 ലക്ഷം സമ്പാദിക്കും,ഒന്നിലധികം ആഡംബര വീടുകള്‍, രശ്മിക മന്ദാനയുടെ ജീവിതം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (09:15 IST)
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയായി വളര്‍ന്നു കഴിഞ്ഞു. 27 വയസ്സ് പ്രായമുള്ള താരത്തിന്റെ ആസ്തി എത്രയാണെന്നോ ?

രശ്മിയുടെ ആസ്തി 8 മില്യണ്‍ യുഎസ് ഡോളറാണ്. മാസത്തില്‍ 60 ലക്ഷം ത്തോളം രൂപ നടി സമ്പാദിക്കും. വാര്‍ഷിക വരുമാനം എട്ടു കോടിക്ക് അടുത്താണെന്നാണ് റിപ്പോര്‍ട്ട്. പുഷ്പയില്‍ അഭിനയിക്കുന്ന സമയത്ത് രണ്ടുകോടി പ്രതിഫലം വാങ്ങിയിരുന്ന നടി അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ സിനിമകള്‍ക്ക് വാങ്ങുന്നത് എന്നാണ് വിവരം. ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അഞ്ചു കോടിയും പുഷ്പ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ നാല് കോടിയുമാണ് താരസുന്ദരി വാങ്ങുന്നത്. പ്രതിഫലം ഉയര്‍ന്നതോടെ ആസ്തിയിലും വര്‍ധനവ് ഉണ്ടാകും. നിരവധി പരസ്യ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്.

ഒന്നിലധികം വീടുകള്‍ രശ്മികയ്ക്ക് സ്വന്തമായി ഉണ്ട്. ബംഗ്ലാവുകളാണ് അതില്‍ കൂടുതല്‍. കര്‍ണാടകയിലെ ഒരു ആഡംബര വീട്ടിലാണ് രശ്മിക താമസിക്കുന്നത്. എട്ടു കോടിയോളം വിലവരും ഈ വീടിന്. ഹൈദരാബാദിലും മുംബൈയിലും സ്വന്തമായി വീടുകളുണ്ട്. ഇവിടങ്ങളിലും നടി ഇടയ്ക്കിടെ എത്താറുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :