കെ ആര്‍ അനൂപ്|
Last Modified ശനി, 20 മെയ് 2023 (09:45 IST)
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഐശ്വര്യ രാജേഷ്
രശ്മിക മന്ദാനയെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെ ഐശ്വര്യ തന്നെ താന്‍ പറഞ്ഞതില്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
താന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല ആ വരികള്‍ ആളുകള്‍ എടുത്തതെന്നും രശ്മിക പുഷ്പയില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് പ്രചരിച്ചതെന്നും രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുള്ളൂവെന്നും ഐശ്വര്യ രാജേഷ് പറഞ്ഞു. ഐശ്വര്യയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ രശ്മിക പ്രതികരണവുമായി എത്തിയിരുന്നു.
ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചത് എന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നാണ് ട്വീറ്റ് ചെയ്തത്. നിങ്ങളോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളൂ. അത് നിങ്ങള്‍ക്കുമറിയാം. ഫര്‍ഹാനയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നാണ് ട്വിറ്ററില്‍ രശ്മിക കുറിച്ചു.