പ്രതിഫലം ഇരട്ടിയാക്കി രശ്മിക,'പുഷ്പ 2'ല്‍ അഭിനയിക്കാന്‍ നടി വാങ്ങുന്നത്, ബോളിവുഡ് സിനിമയ്ക്ക് താരം ചോദിക്കുന്നതിനേക്കാള്‍ കുറവ്

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (09:18 IST)
പുഷ്പയിലെ ശ്രീവല്ലി എന്ന കഥാപാത്രം നടി രശ്മികയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. സിനിമയ്ക്ക് ശേഷം ബോളിവുഡില്‍ തിരക്കുള്ള നടിയായി മാറി. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാനായി അഞ്ചുകോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. എന്നാല്‍ പുഷ്പയില്‍ ശ്രീവല്ലി ആകാനായി രശ്മിക വാങ്ങിയാല്‍ തുക എത്രയെന്ന് അറിയേണ്ടേ ?

പുഷ്പയില്‍ അഭിനയിക്കാന്‍ രണ്ടു കോടി രൂപയാണ് നടി വാങ്ങിയത്. രണ്ടാം ഭാഗം ഇറങ്ങുന്നതിനു മുമ്പ് രശ്മിക പ്രതിഫലം ഇരട്ടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പ രണ്ടിന് വേണ്ടി നാല് കോടി രൂപ താരം ചോദിച്ചു. ബോളിവുഡില്‍ ഉള്‍പ്പെടെ 5 കോടി വാങ്ങുന്ന നടി കൂടിയാണ്.

പുഷ്പിയില്‍ അഭിനയിക്കാന്‍ 32 കോടിയാണ് അല്ലു അര്‍ജുന്‍ വാങ്ങിയത്.സാമന്തയ്ക്ക് അഞ്ച് കോടി വാങ്ങിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായി ഫഹദ് 8 കോടി ചോദിച്ചു എന്നാണ് കേള്‍ക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :