അനുബന്ധ വാര്‍ത്തകള്‍
- ഓണം അവധി ആഘോഷിക്കാന്‍ പറ്റിയ കേരളത്തിലെ മികച്ച ബീച്ചുകള്‍ ഇവയാണ്
- ആന്റിബയോട്ടിക്കുകള്‍ നീല നിറത്തിലുള്ള പ്രത്യേക കവറില്‍ മാത്രം; നിര്‍ണായക ചുവടുവയ്പ്പുമായി കേരളം
- അജിത് കുമാര്‍ തെറിക്കുമോ? എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ
- പട്ടികവര്‍ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം; അരലക്ഷത്തിലേറെ ആളുകള്‍ക്ക് 1000 രൂപ വീതം ലഭിക്കും
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കെ.എസ്.ഇ.ബി 10 കോടി രൂപ കൈമാറി
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം
ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പശ്ചിമബംഗാള്‍ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കൊച്ചിയില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
രഞ്ജിത്തിനെതിരെയുള്ള രണ്ട് പരാതികളിലും അറസ്റ്റുണ്ടായാലും ജാമ്യം ലഭിക്കാനാണ് സാധ്യത. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടിയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നും ഒരു യുവാവും പരാതി നല്‍കിയിരുന്നു.