അനുബന്ധ വാര്‍ത്തകള്‍
- സിഗരറ്റ് വലിക്കുന്ന സ്ത്രീകള്‍ വഴങ്ങി കൊടുക്കുന്നവരാണെന്നാണ് രഞ്ജിത്തിന്റെ വിചാരമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര
- ജയസൂര്യ പുറകില്‍ നിന്നും കെട്ടിപ്പിടിച്ച് ചുംബിച്ചെന്ന് നടി മിനു മുനീര്‍
- റിലീസ് ചെയ്ത് 7 വർഷമായി, അർജുൻ റെഡ്ഡിയുടെ ഫുൾ കട്ട് ഇറക്കണം, സംവിധായകനോട് വിജയ് ദേവരകൊണ്ട
- സൂര്യയ്ക്ക് രജനി പേടി, വമ്പൻ ബജറ്റിൽ വന്നിട്ടും വേട്ടയ്യനോട് മുട്ടാനില്ല, റിലീസ് തീയ്യതി നീട്ടി?
- നടന്മാര്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ചു നിര്‍ത്തി ഇടിക്കും: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
സംവിധായകന് രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്കി ബംഗാളി നടി ശ്രീലേഖ മിത്ര
സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി നല്കി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇമെയിലിലൂടെയാണ് നടി പരാതി നല്‍കിയത്. കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് രഞ്ജിത്ത് ലൈംഗികോദ്ദോശ്യത്തോടെ പെരുമാറിയെന്നും ഈ വിവരം ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നതായും ശ്രീലേഖ പരാതിയില്‍ പറയുന്നു.
ആദ്യം പരാതി നല്‍കില്ലെന്നാണ് ശ്രീലേഖ അറിയിച്ചത്. എന്നാല്‍ സിനിമാ മേഖലയിലെ ലൈംഗികാതിക്രമണങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.