1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Anna Rajan against Body Shaming

ചിലപ്പോള്‍ മെലിയും ചിലപ്പോള്‍ വണ്ണം വയ്ക്കും,മോശം കമന്റുകള്‍ പറഞ്ഞ് വേദനിക്കരുത്: തന്റെ രോഗത്തെ വെളിപ്പെടുത്തി അന്നാ രാജന്‍

Actress Anna Rajan
മോശം കമന്റുകള്‍ പറഞ്ഞ് തന്നെ വേദനിക്കരുതെന്ന് പറഞ്ഞ് നടി അന്നാ രാജന്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് അന്ന രാജന്‍ ഒരു ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ നിരവധി മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ഇപ്പോള്‍ അതിന് പ്രതികരണവുമായി വരുകയായിരുന്നു അന്നാ രാജന്‍. തന്റെ വീഡിയോ ഇഷ്ടപ്പെട്ടില്ലെന്നു കരുതി മോശം കമന്റുകളിലൂടെ വേദനിപ്പിക്കരുതെന്നാണ് നടി പറയുന്നത്. താന്‍ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗബാധിതയാണ്. അതിനാല്‍ ചിലപ്പോള്‍ ശരീരം തടിച്ചും മെലിഞ്ഞുമിരിക്കും. മുഖം വലുതാവും, സന്ധികളില്‍ തടുപ്പും വേദനയും ഉണ്ടാകും. അസുഖമാണെന്ന് കരുതി ഒന്നും ചെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകള്‍ കാണാന്‍ താല്പര്യം ഇല്ലാത്തവര്‍ കാണേണ്ടതില്ലെന്നും നടി പറഞ്ഞു.
 
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നിങ്ങള്‍ക്ക് എന്റെ വീഡിയോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം. പക്ഷേ വേദനിപ്പിക്കുന്ന കമന്റുകള്‍ ഇടരുത്. രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. രണ്ടുവര്‍ഷമായി ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
അടുത്ത ലേഖനം
'ആവേശം' കളക്ഷനും ഇടിഞ്ഞു, ഇതുവരെ എത്ര നേടി?