അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടേയും ദിലീപിന്റേയും നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ചാര്‍മി കൗറിന്റെ പ്രായം എത്രയെന്നോ?
- മോഹന്ലാലിനേക്കാള് എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്, സുരേഷ് ഗോപിക്ക് മോഹന്ലാലിനേക്കാള് പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അര്‍ച്ചന കവിയുടെ പ്രായം എത്രയെന്നോ?
- പുതുവര്‍ഷത്തില്‍ ജന്മദിനം ആഘോഷിക്കുന്ന രമ്യ നമ്പീശന്റെ പ്രായം എത്രയെന്നോ?
- മമ്മൂട്ടിയുടെ മകളായി സിനിമയില്‍ അരങ്ങേറ്റം, പിന്നീട് മലയാളത്തിലെ 'വായാടി' സൂപ്പര്‍സ്റ്റാര്‍; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നസ്രിയയുടെ പ്രായം എത്രയെന്നോ?
പിറന്നാള്‍ നിറവില്‍ ഇളയദളപതി വിജയ്; പ്രായം എത്രയെന്നോ?
തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇളയദളപതി വിജയ് പിറന്നാള്‍ നിറവില്‍. താരത്തിന്റെ 48-ാം പിറന്നാളാണ് ഇന്ന്. 1974 ജൂണ്‍ 22 നാണ് വിജയ് ജനിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് വിജയ്.
എസ്.ചന്ദ്രശേഖര്‍-ശോഭ ചന്ദ്രശേഖര്‍ എന്നിവരുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്. ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 65 സിനിമകളില്‍ അഭിനയിച്ചു. നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയ വിജയ് 1996 ല്‍ റിലീസ് ചെയ്ത 'പൂവേ ഉനക്കാഗ' എന്ന ചിത്രത്തിലൂടെയാണ് താരമായി മാറിയത്. ഗില്ലി, തിരുപ്പാച്ചി, ശിവകാശി, പോക്കിരി, വേട്ടൈക്കാരന്‍, കാവലന്‍, നന്‍പന്‍, തുപ്പാക്കി, കത്തി, മേര്‍സല്‍, സര്‍ക്കാര്‍, തെറി, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയാണ് വിജയ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍.