വിജയ്യ്ക്കൊപ്പം വീണ്ടും അഭിനയിക്കാന്‍ മോഹം, മനസ്സ് തുറന്ന് നടന്‍ ജയ്

കെ ആര്‍ അനൂപ്| Last Modified ശനി, 5 നവം‌ബര്‍ 2022 (16:48 IST)

തമിഴ് സിനിമയിലെ പ്രശസ്ത നടനാണ് ജയ്. വിജയ് നായകനായി എത്തിയ ഭഗവതി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് ജയ് തുടങ്ങിയത്.ഇപ്പോഴിതാ വീണ്ടും വിജയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള ആഗ്രഹം ജയ് പ്രകടിപ്പിച്ചു.

വിജയ്യ്ക്കൊപ്പം വീണ്ടും ഒരു സിനിമയില്‍ അഭിനയിക്കാന്‍ ജയ് ആഗ്രഹിക്കുന്നു. തന്റെ ആഗ്രഹം നടനുമായി ജയ് പങ്കുവെക്കുകയും ചെയ്തു. ജയിനോട് തന്റെ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്‌നേഹത്തോടെ ജയിനോട് വിജയ് പറഞ്ഞത്.വിജയ്യ്ക്കൊപ്പം ഒരിക്കല്‍ കൂടി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് നടന്‍ ജയ്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :