ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 9 ജനുവരി 2024 (13:12 IST)
നയന്‍താരയും (Nayanthara) ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനും (Vignesh Shivan) വെല്ലുവിളികള്‍ നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് കാരണമായത് രണ്ടാളുടെയും പുതിയ സിനിമകളാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ നയന്‍താരയുടെ ചിത്രമായ 'അന്നപൂര്‍ണി'ഉള്ളടക്കത്തിനെതിരെയാണ് ആദ്യ കേസ്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. അഞ്ചു കോടി മാത്രമാണ് ചിത്രത്തിലെ തിയേറ്ററുകളില്‍ നിന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ALSO READ:
പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല, '2018' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍

സിനിമ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ പരാതി മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ നായക കഥാപാത്രമായ ജയ്, ശ്രീരാമന്‍ മാംസാഹാരിയാണ് എന്ന് പറയുന്ന ഡയലോഗ് ഉണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തി എന്നാണ് പരാതി. സിനിമയുടെ ഒ.ടി.ടി റിലീസിനെ പിന്നാലെയാണ് വിവാദങ്ങള്‍ തലപൊക്കിയത്. മറ്റൊരു രംഗത്തില്‍ ബിരിയാണി വെക്കുന്നതിന് മുമ്പ് 'നമസ്' ചെയ്യുന്ന നയന്‍താരയെ കാണിക്കുന്നുണ്ട്. ക്ഷേത്ര പൂജാരിയുടെ മകളായാണ് നടി ഇതില്‍ വേഷമിടുന്നത്. ഇതും പരാതിക്ക് കാരണമായി എന്നാണ് പറയുന്നത്.ഹിന്ദു ഐ.ടി. സെല്ലിന്റേതാണ് പരാതി. ശ്രീരാമനെ വിമര്‍ശിച്ചു എന്നും രാമായണത്തെ വളച്ചൊടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവനും വരാനിരിക്കുന്ന ചിത്രമായ എല്‍.ഐ.സി യുടെ പേരിനെ ചൊല്ലിയാണ് പ്രശ്‌നം.ALSO READ:
Sitting Long Time: അങ്ങനെ കൂടുതല്‍ നേരം ഇരിക്കാനും പാടില്ല, പുതിയ പഠനം പറയുന്നത്
ലവ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എല്‍.ഐ.സി. ഇതിനെതിരെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വിക്കിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് മാറ്റണമെന്നാണ് കോപ്പറേഷന്റെ ആവശ്യം. ഒരാഴ്ചക്കകം പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :