'ആശാന്റെ മൂക്കിടിച്ചു പരത്തി';സിനിമ ചിത്രീകരണത്തിനിടെ നടന്‍ സിജു വില്‍സണിന് പരിക്ക്

Siju Wilson
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (10:22 IST)
Siju Wilson
സിനിമ ചിത്രീകരണത്തിനിടെ നടന്‍ സിജു വില്‍സണിന് പരിക്ക്. പുതിയ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ അടുത്തിടെയാണ് ആരംഭിച്ചത്. സ്റ്റണ്ട് ശിവയുമായുളള ആക്ഷന്‍ രംഗം പരിശീലിക്കുന്നതിനിടയാണ് നടന്റെ മൂക്കിന് പരിക്ക് പറ്റിയത്. ആക്ഷന്‍ സീക്വന്‍സുകള്‍ ചെയ്യാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്നും പരുക്കും വേദനയുമെല്ലാം ഇതിന്റെ ഭാഗമാണെന്നും ഫൈറ്റ് കൊറിയോഗ്രാഫി ചെയ്തതിന് സ്റ്റണ്ട് ശിവയക്ക് നന്ദി പറഞ്ഞുകൊണ്ട് സിജു വില്‍സണ്‍ എഴുതി.ALSO READ:
India vs Afghanistan T20 Series: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പര വ്യാഴാഴ്ച മുതല്‍; തത്സമയം കാണാന്‍ എന്ത് വേണം? അറിയേണ്ടതെല്ലാം

'എന്റെ സിനിമകളിലെ ഫൈറ്റിംഗ് സീക്വന്‍സുകള്‍ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, കാരണം ഇത് സിനിമകളുടെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു, ഞാന്‍ അത് ശരിക്കും ആസ്വദിക്കുന്നു. ചില സമയങ്ങളില്‍ എനിക്ക് പരിക്കേല്‍ക്കുന്നു, പക്ഷേ ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തുന്നു, വേദനയും അതിന്റെ ഭാഗമാണ്.ALSO READ:
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍


റിസ്‌ക് എടുക്കുന്നത് ഒരിക്കലും നിര്‍ത്തരുത്.പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുക.',-സിജു വില്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം പത്മകുമാര്‍, മേജര്‍ രവി, വി എ ശ്രീകുമാര്‍, സമുദ്രക്കനി
എന്നിവര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് ഉല്ലാസ് കൃഷ്ണ ഇപ്പോള്‍ സ്വതന്ത്ര സംവിധായകനാകുന്നത്.ടൊവിനോ തോമസ് പ്രൊക്ഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ കുടിയാന്‍മല, സജ്മനിസാം, ബാബുപ്രസാദ്, ബിബിന്‍ ജോഷ്വാ എന്നിവരാണ് നിര്‍മ്മിക്കുന്നത്.ALSO READ:
Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :