മക്കളെല്ലാം ഹാപ്പിയാണ്! സഹോദരങ്ങളെ ചേര്‍ത്ത് പിടിച്ച് കുഞ്ഞാറ്റ

Manoj K. Jayan Urvashi  Tejalakshmi Jayan
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (11:47 IST)
Manoj K. Jayan Urvashi Tejalakshmi Jayan
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ എന്ന് വിളിക്കുന്ന തേജ തന്റെ സഹോദരങ്ങള്‍ക്ക് ഒപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആള് കൂടിയാണ്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി എത്തിയ കുഞ്ഞാറ്റയ്ക്ക് ഒരു സഹോദരിയും രണ്ടനുജന്മാരുമാണ്. തന്റെ താഴെയുള്ള മൂവരും താരപുത്രിക്ക് പ്രിയപ്പെട്ടവരാണ്.ALSO READ:
Karikku Actress Sneha Babu: ഒരു 'കരിക്ക്' കല്യാണം ! നടി സ്‌നേഹ ബാബു വിവാഹിതയായി, വരന്‍ ആരെന്നോ?

സഹോദരി ശ്രേയയും അനുജന്‍ അമൃതിനെയും കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കുഞ്ഞാറ്റ. മൂവരും വിദേശത്ത് ഒത്തുകൂടാറുണ്ട്.ശ്രേയയും തേജാലക്ഷ്മിയും പഠിക്കുന്നത് യുകെയില്‍ ഒന്നിച്ചാണ്. ആദ്യം ബിരുദം നേടിയത് ശ്രേയയാണ്. തേജാലക്ഷ്മി സഹോദരിയുടെ ജീവിതത്തിലെ നല്ല നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :