അഭിനയിച്ചത് 14പേര്‍, സിനിമ പറയുന്നത് 12 പേരുടെ കഥ,സസ്‌പെന്‍സ് ഒളിപ്പിച്ച് ട്വല്‍ത്ത് മാന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 മെയ് 2022 (15:10 IST)

അനുസിതാര അഭിനയിച്ച ട്വല്‍ത്ത് മാന്‍ റിലീസിന് ഒരുങ്ങുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെറിന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.12 പേരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ 90 ശതമാനവും ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥയില്‍ പ്രതീക്ഷിക്കാത്ത ഒരു സസ്പെന്‍സ് നിര്‍മ്മാതാക്കള്‍ ഒളിപ്പിച്ചിട്ടുണ്ട്. 145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

2021 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച് 48 ദിവസം കൊണ്ട് നിര്‍മ്മാതാക്കള്‍ ഷൂട്ട് പൂര്‍ത്തിയാക്കി. ഇടുക്കിയും എറണാകുളവുമാണ് പ്രധാന ലോക്കേഷനുകള്‍.ചിത്രം 2022 മെയ് 20 ന് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :