18 വര്‍ഷങ്ങള്‍ മുമ്പ്, മീശമാധവന്‍ ഷൂട്ടിംഗ് സെറ്റില്‍ ജഗതി ശ്രീകുമാര്‍, ഓര്‍മ്മകളില്‍ അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (09:05 IST)

മീശമാധവന്‍ പ്രേക്ഷകരിലേക്കെത്തി 19 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ചിത്രത്തിലെ ഓപ്പണിങ് സീന്‍ മലയാളികള്‍ അത്ര പെട്ടന്ന് ഒന്നും മറക്കില്ല. ദിലീപും ജഗതി ശ്രീകുമാറും തമ്മിലുള്ള ആ കോമ്പിനേഷന്‍ രംഗം ചിത്രീകരിച്ചത് പാലക്കാട് ആയിരുന്നു. മലമ്പുഴയിലെ കവയില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. 18 വര്‍ഷങ്ങള്‍ക്കു മുമ്പ് എടുത്ത ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സലാം ബാബു.

ഭഗീരഥന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ചത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ സാമ്പത്തിക വലിയ വിജയം നേടി.രഞ്ജന്‍ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ തമിഴിലും തെലുങ്കിലും ചിത്രം റീമേക്ക് ചെയ്തു.ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും പുനര്‍നിര്‍മ്മിക്കുകയുണ്ടായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :