12 നാളുകള്‍‍, കത്തി 100 കോടി ക്ലബില്‍

കത്തി, വിജയ്, മുരുഗദോസ്, അജിത്, യെന്നൈ അറിന്താല്‍
Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (16:29 IST)
റിലീസായി രണ്ടാഴ്ച തികയും മുമ്പേ ഇളയദളപതി വിജയുടെ 'കത്തി' 100 കോടി ക്ലബില്‍ ഇടം നേടി. സംവിധായകന്‍ എ ആര്‍ മുരുഗദോസ് തന്നെയാണ് ചിത്രത്തിന്‍റെ ഈ നേട്ടം അറിയിച്ചത്.

"12 ദിവസങ്ങള്‍ കൊണ്ട് കത്തി 100 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നു. ഇപ്പോഴും സ്ട്രോംഗ് കളക്ഷനുമായി മുന്നേറുന്നു. ഇതുവരെ മൊത്തം കളക്ഷന്‍ 100.7 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് 80.5 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്ന് 20.2 കോടിയുമാണ് കളക്ഷന്‍ നേടിയത്" - മുരുഗദോസ് അറിയിച്ചു.

12 ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ് നാട്ടിലെ മാത്രം കളക്ഷന്‍ 65.1 കോടി രൂപയാണ്. വിജയ് ചിത്രങ്ങളുടെ സ്ട്രോംഗ് ഏരിയകളായ കേരളത്തിലും കര്‍ണാടകത്തിലും ഉള്‍പ്പടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 14.9 കോടി കളക്ഷന്‍ ലഭിച്ചു.

ഈ കുറഞ്ഞ സമയത്തിനുള്ളില്‍ 100 കോടി രൂപ തിയേറ്ററുകളില്‍ നിന്നുമാത്രം ലഭിച്ച കത്തിക്ക് വമ്പന്‍ സാറ്റലൈറ്റ് റൈറ്റ് ലഭിച്ചതായും വിവരമുണ്ട്. റീമേക്ക് അവകാശത്തിനും കോടിക്കണക്കിന് രൂപയുടെ ഓഫറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :