വി‌എസ് യെച്ചൂരിക്കൊപ്പം, സിപി‌എം കേരള ഘടകത്തിന് വിമര്‍ശനം

വി‌എസ് അച്ചുതാനന്ദന്‍, യെച്ചൂരി, സിപി‌എം, കാരാട്ട്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (12:03 IST)
സിപി‌എം പൊളിറ്റ് ബ്യൂറോയില്‍ സീതാറാം യെച്ചൂരി കിണ്ടുവന്ന ബദല്‍ രേഖയേ സി‌എസ് അച്ചുതാനന്ദന്‍ പിന്തുണച്ചു. തന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടിക്കു നല്‍കിയ കുറിപ്പിലാണ് അച്ചുതാനന്ദന്‍ യെച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ തന്നെ വി‌എസ് യെച്ചൂരുയെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അംഗങ്ങള്‍ക്ക് നല്‍കിയ പത്ത് പേജുള്ള കത്തില്‍ ലോക്‌സഭാ തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിനാണെന്ന് വി എസ് ആരോപിക്കുന്നു.

കേന്ദ്ര നേതൃത്വം നോക്കുകുത്തിയായി. തെറ്റായ നിലപാടുകള്‍ പ്രത്യാഘാതം ഉണ്ടായ ശേഷമേ തിരുത്തുന്നുള്ളൂ. ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നാണ് വിഎസിന്റെ പാര്‍ട്ടി നേതൃത്വത്തിനെതിരായ കുറ്റപത്രം. ശരിയായ നയം നടപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വി എസ് കുറ്റപ്പെടുത്തുന്നു. അതേ സമയം കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരേയും വി‌എസിന്റെ ആരോപണങ്ങളുണ്ട്. ഏകാധിപത്യവും ധാര്‍ഷ്ട്യവും പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നാണ് കത്തിലെ പ്രധാന വിമര്‍ശം. സംസ്ഥാന സെക്രട്ടറിയുടെ 'പരനാറി പ്രയോഗം' തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളിലെ തോല്‍വിക്ക് ഇടയാക്കിയെന്നും വി‌എസ് ആരോപിക്കുന്നു.

കേരളത്തിലെ ജനവികാരം മുതലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ജനകീയസമരങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിന് പാര്‍ട്ടിക്കു കഴിയുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം.വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന രീതി ഇപ്പോഴും നടക്കുകയാണ്. ഈ പോക്ക് തുടര്‍ന്നാല്‍ അണികളില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറും. ടി.പി വധക്കേസില്‍ ശിക്ഷക്കപ്പെട്ട രണ്ട് നേതാക്കളെ കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും വി എസ് ആവശ്യപ്പെടുന്നു.

ഇടതുപക്ഷ സഖ്യത്തില്‍ നിന്ന് വിട്ടുപോയ ആര്‍.എസ്.പിയെയും എസ്.ജെ.ഡിയെയും തിരിച്ചെടുക്കണം. ആര്‍എസ്പിയെ സി പി എം ഉപേക്ഷിച്ചതാണ്. അവര്‍ വിട്ടുപോയതല്ല. കൂടെ നിര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യം സ്വീകരിക്കണമായിരുന്നു. ആര്‍എസ്പി വിട്ടുപോകുന്ന സാഹചര്യം അനുവദിക്കരുതെന്ന് കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളോട് അറിയിച്ചതാണെന്നും യെച്ചൂരിയെ പോലെയുള്ളവര്‍ അതിനു മുന്‍കയ്യെടുത്തില്ലെന്നും വിഎസ് കുറ്റപ്പെടുത്തുന്നുണ്ട്.

സംസ്ഥാന നേതൃത്വവുമായി അഭിപ്രാ‍യ ഭിന്നത ഉണ്ടായിരുന്നപ്പോഴും കേന്ദ്ര നേതൃത്വവുമായി അച്ചുതാനന്ദന്‍ ഏറ്റുമുട്ടിയിരുന്നില്ല. ഇതാദ്യമായാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തെ അച്ചുതാനന്ദന്‍ വിമര്‍ശിക്കുന്നത്. ഫലത്തില്‍ ഇപ്പോള്‍ യെച്ചൂരിക്കൊപ്പം വി‌എസ് നില്‍ക്കുന്നതിലൂടെ കാരാട്ടിനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുയരുമെന്ന് ഉറപ്പായിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :