ചെന്നൈ|
jibin|
Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (10:34 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൽ എഫ്സിക്ക് തകര്‍പ്പന്‍ ജയം. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ചെന്നൈയിൽ തകര്‍ത്തു വിട്ടത്.
കളിയുടെ എഴാം മിനിട്ടില്‍ ബ്ളൂമര്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍, ഇരുപത്തിയാറാം മിനിറ്റില്‍ ജെജെ ലാൽപെഖ്‌ലുവ രണ്ടാമത്തെ ഗോളും നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി നാൽപതാം മിനിട്ടിലും നാൽപ്പത്തിമൂന്നാം മിനിട്ടിലും സ്റ്റീവൻ മെൻഡോസയുടെ വകയായിരുന്നു ചെന്നൈയുടെ മൂന്നും നാലും ഗോളുകൾ.
രണ്ടാം പകുതിയിലും അതേ ഫോം തുടര്‍ന്ന ചൈന്നൈ താരങ്ങള്‍ മുംബൈയുടെ ഗോള്‍ മുഖത്ത് നിറഞ്ഞാടിയപ്പോള്‍ 69മത് മിനിട്ടില്‍ എലാനോ ബ്ളൂമർ ചെന്നൈയുടെ ഗോൾ പട്ടിക അഞ്ചാക്കി ഉയര്‍ത്തി. കളി തീരാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് 87മത് മിനിട്ടില്‍ സയിദ് റഹിം നബിയിലൂടെ മുംബൈ ആശ്വാസ ഗോൾ നേടിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.