'പുള്ളിക്കാരിക്ക് കല്യാണത്തിന് താല്പര്യമുണ്ടെന്ന് അന്ന് മനസ്സിലായി'; ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രണയകഥ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജൂലൈ 2023 (10:13 IST)
2000ത്തിന്റെ തുടക്കത്തിലാണ് അമാലുമായി കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. രണ്ടുപേരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. ദുല്‍ഖര്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അമാല്‍ ഏഴാം ക്ലാസിലായിരുന്നു. തന്നെക്കാള്‍ അഞ്ചുവര്‍ഷം ജൂനിയറാണ് അവള്‍ എന്നും ദുല്‍ഖര്‍ പറഞ്ഞു.

ഇരുവരും ചെന്നൈയിലാണ് താമസിക്കുന്നതെങ്കിലും പരസ്പരം അറിയില്ലായിരുന്നു. പിന്നീട് ഒരു ദിവസം പെട്ടെന്ന് അമാല്‍ പുറത്തേക്കു വരുന്നത് ദുല്‍ഖര്‍ കണ്ടു. ഇങ്ങനെ ഒരു പെണ്‍കുട്ടിയെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ എന്ന ചിന്തയായിരുന്നു നടന്റെ ഉള്ളില്‍. യാദൃശ്ചികമായി, സിനിമ കാണാന്‍ പോകുമ്പോഴും പാര്‍ലറില്‍ വെച്ചും ഇതേ പെണ്‍കുട്ടിയെ ദുല്‍ഖര്‍ കാണാന്‍ ഇടയായി. സത്യത്തില്‍ താന്‍ അതിനെ ഒരു സൈന്‍ ആയിട്ടാണ് കണ്ടതെന്നും നടന്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ തന്റെ സീനിയര്‍ ആയിരുന്നുവെന്ന് പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ ഒരു മെസ്സേജ് അങ്ങോട്ട് ഇട്ടു. പിന്നെ വീട്ടുകാരുടെ സമ്മതത്തോടെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.


പഴയ സ്‌കൂള്‍ മേറ്റ്‌സ് ചായ കുടിക്കാന്‍ പോയ പോലെ ആയിരുന്നു പോയത്.

പിന്നെ അന്ന് പോയത് ഒരു കാര്‍ ഡ്രൈവിനാണ്. ഞങ്ങള്‍ ഒരു പോണ്ടിച്ചേരി ട്രിപ്പിനും പോയി. മീറ്റ് ചെയ്തതിന്റെ അടുത്ത ദിവസമാണ് പോയത്. അന്നെനിക്ക് മനസ്സിലായി പുള്ളിക്കാരിക്ക് കല്യാണത്തിന് താല്പര്യമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :