‘എല്‍ ഫോര്‍ ലവ്’ എന്നാണ് അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ പടത്തിന് പേര് എന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ആ വിവരം അഞ്ജലി തന്നെ തള്ളിക്കളഞ്ഞു. പടത്തിന്റെ പേര് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് - ബാംഗ്ലൂര്‍ ഡേയ്സ്! ബാംഗ്ലൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മൂന്ന് പ്രണയജോഡികളുടെ ബാംഗ്ലൂര്‍ കാലത്തെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഫഹദ് ഫാസില്‍, നസ്രിയ, ദുല്‍ക്കര്‍ സല്മാന്, ഇഷാ തല്‍വാര്‍, നിവിന്‍ പോളി, നിത്യാ മേനോന് എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍.