പൈങ്കുനി ഉത്രം: ശബരിമല നട എട്ടാം തീയതി തുറക്കും

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (10:05 IST)
തിരുവനന്തപുരം: പൈങ്കുനി ഉത്രം ഉത്സവം, മീനമാസ പൂജ എന്നിവയുമായി ബന്ധപ്പെട്ടു ശബരിമല ക്ഷേത്രം ഈ മാസം എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ആനി ദിവസം രാത്രി ഏഴു മുതൽ പ്രാസാദ ശുദ്ധിക്രിയകൾ നടക്കും.

ഒമ്പതാം തീയതി മുതൽ ഭക്തർക്ക് ദർശനം നടത്താം. ദിവസവും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പതിനയ്യായിരം ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടാവും.

ഒമ്പതാം തീയതി പുലർച്ചെ നട തുറന്ന ശേഷം പതിവായുള്ള അഭിഷേകവും മറ്റു ചടങ്ങുകളും അതിനെ തുടർന്നുള്ള ബിംബ ശുദ്ധി ക്രിയകളും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. പതിനേഴിനാണ്‌ പള്ളിവേട്ട ഉത്സവം.

പതിനെട്ടാം തീയതി ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരിച്ചു സന്നിധാനത്ത് എത്തുമ്പോൾ കൊടിയിറക്ക് ചടങ്ങ് നടക്കും. പത്തൊമ്പതാം തീയതി രാത്രി പത്ത് മണിക്ക്‌
ഹരിവരാസനം പാടി നടയടയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ...

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവരുടെ വിവാഹം അപ്രതീക്ഷിതമായിരിക്കാനാണ് സാധ്യത. തീരുമാനങ്ങള്‍ ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-3
ശിവനെ കണ്ട് തൊഴുവാനുള്ള യാത്രയിലാണെങ്കില്‍ ഭക്തര്‍ നഗ്‌നപാദരായി വേണം മല കയറാന്‍. എന്നാല്‍ ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-2
മലകയറ്റത്തിലെ ആദ്യ നാല് മലനിരകളും കയറുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മതിയായ ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-1
ട്രെക്കിങ്ങ് പ്രേമികളുടെ ഇഷ്ടപ്പെട്ട ഇടം കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും ആറായിരം ...