സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (18:27 IST)
ശബരിമല രാമായണവുമായി ബന്ധപ്പെട്ട ഐതീഹ്യം പ്രസിദ്ധമാണ്. ആദിവാസി സമുദായത്തില്‍പ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി എന്ന തപസ്വിനി ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകുന്ന വഴിയില്‍ ശ്രീരാമനും അദ്ദേഹത്തിന്റെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവര്‍ക്ക് നെല്ലിക്കകള്‍ നല്‍കുകയും ചെയ്തു.
തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയില്‍ അവര്‍ യാഗാഗ്നിയില്‍ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ശേഷം ഭഗവാന്‍ ശ്രീരാമന്‍ ഇനി ഈ സ്ഥലം അവരുടെ പേരില്‍ പ്രസിദ്ധമാകും എന്ന് പറഞ്ഞു. ഇതാണ് ഈ സ്ഥലത്തിനു ശബരിമല എന്ന പേര് വരാന്‍ കാരണമായത്. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്.