ശബരിമല ഉത്സവത്തിനു മാർച്ച് ഒമ്പതിന് കൊടിയേറും

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (17:08 IST)
ശബരിമല: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിനു മാർച്ച ഒമ്പതിന് കൊടിയേറും. പതിനെട്ടിന് ഉത്സവം ആറാട്ടോടെ സമാപിക്കും. ഇത് സംബന്ധിച്ച വിവരം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കഴിഞ്ഞ ദിവസം ദേവസ്വം അധികാരിക്ക് നൽകി.

മാർച്ച് ഒമ്പതിന് രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കും മധ്യേയാണ് കൊടിയേറ്റ്. പത്താം തീയതി മുതൽ പതിനേഴാം തീയതി വരെ ദിവസവും ശ്രീഭൂതബലി, ഉത്സവബലി എന്നിവ ഉണ്ടാകും. അഞ്ചാം ഉത്സവ ദിവസമായ 13 മുതൽ 17 വരെ ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പും ഉണ്ടാകും. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കുന്ന കുട്ടി വനത്തിൽ പതിനേഴിന് രാത്രി പള്ളിവേട്ട നടക്കും.

പതിനെട്ടാം തീയതി പമ്പയിൽ നടക്കുന്ന ആറാട്ടോടെ ഉത്സവത്തിനു സമാപനം കുറിക്കും. ആറാട്ടിന് ശേഷം ഭഗവാനെ പമ്പാ ഗണപതികോവിലിൽ എഴുന്നള്ളിച്ചിരുത്തും. ദിവസവും തിരുമുറ്റത്ത് പറ വഴിപാടിനുള്ള സൗകര്യം ഉണ്ടാവും. ഇതിനൊപ്പം മാർച്ച് 14 മുതൽ 19 വരെ മീനമാസ പൂജയും നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :