1. ആത്മീയം
  2. ഉത്സവങ്ങള്‍
  3. ഉത്സവം
  4. Onam Wishes Malayalam

Onam Wishes in Malayalam: ഓണാശംസകൾ മലയാളത്തിൽ

Onam Wishes Malayalam, Onam, Onam Wishes, Onam Wishes Malayalam, Onam Wishes in Malayalam, Happy Onam, Malayalam Onam Wishes, ഓണാശംസകള്‍, ഓണാശംസകള്‍ മലയാളത്തില്‍, തിരുവോണം, ഹാപ്പി ഓണം
Onam Wishes in Malayalam

ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കുകയാണ്. തന്റെ പ്രജകളെ കാണാൻ മഹാബലി വർഷത്തിൽ ഒരിക്കൽ കേരളനാട്ടിലേക്ക് വരുന്നതാണ് തിരുവോണത്തിന്റെ ഐതിഹ്യം. ഏവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ നേരുകയാണ്. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ഓണാശംസകൾ നേരുകയും ചെയ്യാം..!
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by T21 (@t21_official)

Onam Wishes - Malayalam 
 
1. ഏവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഓണാശംസകൾ !
 
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അർത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാർപ്പണത്തിന്റെ മാതൃകകളാകാൻ നമുക്ക് സാധിക്കട്ടെ. ഏവർക്കും തിരുവോണാശംസകൾ ! 
 
3. ഈ ഓണം നിങ്ങൾക്ക് സന്തോഷവും ഭാഗ്യവും നൽകട്ടെ. ഏവർക്കും ഓണാശംസകൾ !
 
4. ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവർക്കും തിരുവോണാശംസകൾ ! 
 
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാർഥ്യമാകട്ടെ. ഏവർക്കും ഐശ്വര്യത്തിന്റെ ഓണാശംസകൾ ! 
 
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവർക്കും ഓണാശംസകൾ ! 
 
7. കളിയും ചിരിയും ആർപ്പുവിളികളുമായി ഈ തിരുവോണം ഓർമകളിൽ നിറഞ്ഞുനിൽക്കട്ടെ, ഏവർക്കും ഓണാശംസകൾ ! 
 
8. ഈ തിരുവോണ നാളിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവർക്കും തിരുവോണാശംസകൾ ! 
 
9. തുമ്പപ്പൂവിന്റെ നൈർമല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവർക്കും ഓണാസംസകൾ ! 
 
10. ഒരുപിടി നല്ല ഓർമകളുടെ പൂക്കാലം നിങ്ങൾക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകൾ. ഏവർക്കും തിരുവോണാസംസകൾ ! Also Read: പൂക്കി പ്രഹരം; ഓരോ മോഡിഫിക്കേഷനും 5,000 രൂപ, വാഹനം വീണ്ടും ഹാജരാക്കണം
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Nabi Dinam 2026: നബിദിനാശംസകൾ മലയാളത്തിൽ