ബൈഡന്റെ വക വിഷു ആശംസകള്‍!

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (14:05 IST)
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നവരാത്രി- വിഷു ആശംസകളുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനൊപ്പം ഭാര്യ ജില്‍ ബൈഡനും ആശംസയില്‍ പങ്കുചേര്‍ന്നു. ട്വിറ്ററിലൂടെയാണ് ബൈഡന്‍ ആശംസകള്‍ നേര്‍ന്നത്.

' ഞാനും ജില്ലും എല്ലാവര്‍ക്കും വൈശാഖി, നവരാത്രി, സക്രാന്‍, പുതുവര്‍ഷ ഉത്സവ ആശംസകള്‍ നേരുന്നു. ഹാപ്പി ബംഗാളി, കമ്പോഡിയന്‍, ലാവോ, മ്യാന്‍മറേസ്, നേപാളി, സിംഗളാസ്, തമിഴ്, തായ്, വിഷു പുതുവര്‍ഷം'- ബൈഡന്‍ ട്വീറ്റ് ചെയ്തു. ഏപ്രില്‍ 13 മുതല്‍ 22വരെയാണ് ചൈത്ര നവരാത്രി ആഘോഷം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :