അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടിയിലേക്ക്

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (17:11 IST)
ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം 113,531,088 ആയി. കൂടാതെ മരണം 2,518286 ആയിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടിയോട് അടുക്കുകയാണ്. അതേസമയം ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തത്. 520,738 പേരാണ് കൊവിഡ് മൂലം അമേരിക്കയില്‍ മരണപ്പെട്ടത്. രണ്ടാമത് ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 251,661 പേരാണ് ഇവിടെ മരണപ്പെട്ടത്. അതേസമയം ഇന്ത്യ മൂന്നാമതുണ്ട്. ഇന്ത്യയില്‍ കൊവിഡ് മൂലം 156,861 പേര്‍ മരണപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :