സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ഏപ്രില്‍ 2023 (15:13 IST)
ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്റെ ഫലമാണത്രേ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക്. വൈശാഖ മാസത്തിന്റെ ശുക്‌ള തൃതീയ ദിനമായ അക്ഷയതൃതീയയില്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും അത്യുത്തമമാണെന്നതാണ് പൊതുവെയുള്ള കണ്ടെത്തല്‍.
ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മി, ധനലക്ഷ്മി തുടങ്ങി അഷ്ട ലക്ഷ്മിമാരുടെ പുണ്യമുണ്ടാകും എന്നാണ് സങ്കല്പം. സമ്പത്തിന്റേയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന സ്വര്‍ണം പോലുള്ള ദ്രവ്യങ്ങള്‍ വാങ്ങാനും, വ്യവസായം തുടങ്ങാനും, വിവാഹത്തിനും പറ്റിയ നല്ല ദിനമായും ആധുനിക കാലത്തു പോലും അക്ഷയ തൃതീയയെ കണക്കാക്കി പോരുന്നു.