സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 22 ഏപ്രില്‍ 2023 (13:34 IST)
ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. പരശുരാമന്റെ ജന്‍മദിനമായും അക്ഷയ തൃതീയ ദിനം കണക്കാക്കുന്നു.
ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ട രാജക്കന്‍മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമീദേവി പശുവിന്റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു.
ദുഷ്ടന്‍മാരെ നിഗ്രഹിക്കാമെന്ന് ഭൂമീദേവിക്കു നല്‍കിയ ഉറപ്പിന്‍മേല്‍ മഹാവിഷ്ണു, വസുദേവപുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ട നിഗ്രഹം വരുത്താമെന്നു സമ്മതിച്ചു. ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയ തൃതീയദിനത്തെ വിശ്വസിച്ചു പോരുന്നത്.