സമ്പത്ത് വർധിപ്പിക്കാൻ ഇക്കാര്യം നിങ്ങളെ സഹായിക്കും !

Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (20:02 IST)
സാമ്പത്തികമായി അഭിവൃദ്ധി നേടാൻ ഫെങ്ഷുയിയിൽ പല മാർഗങ്ങളും പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായ കാര്യമാണ് വീടുകളിലും സ്ഥാപനങ്ങളിലും ലാഫിങ് ബുദ്ധ രൂപം സ്ഥാപിക്കുക എന്നത്. ചിരിക്കുന്ന ബുദ്ധ ഭിക്ഷുവിന്റെ രൂപത്തിനാണ് ലാഫിങ് ബുദ്ധ എന്ന് പറയുന്നത്.

കയ്യിൽ സഞ്ചിയും വലിയ കുടവയറും ഉള്ള ലാഫിങ് ബുദ്ധക്ക് ഇന്ത്യൻ പുരണങ്ങളിലെ കുബേരനുമായി വലിയ സാമ്യമുണ്ട്. ലാഫിങ് ബുദ്ധ രൂപം വീടുകളീലും സ്ഥാപനങ്ങളിലും വെക്കുന്നതിലൂടെ സാമ്പത്തികമായ നേട്ടം കൈവരിക്കാൻ സാധിക്കും എന്നാണ് ഫെങ്ഷുയിയിൽ പറയുന്നത്.

ഇവ വീട്ടിൽ സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി വേണം ലാഫിങ് ബുദ്ധയുടെ രൂപം സ്ഥാപിക്കാൻ. ഇനി വാതിലിന് അഭിമുഖമായി വെക്കാൻ സാധിക്കില്ലെങ്കിൽ പ്രധാനവാതിലിൽനിന്നും കാണാവുന്ന ഇടത്ത് ഇത് സ്ഥാപിക്കാവുന്നതാണ്

ഉയർന്ന വൃത്തിയുള്ള പ്രതലത്തിലാണ് ലാഫിങ് ബുദ്ധയുടെ രൂപം സ്ഥാപിക്കേണ്ടത്. ഒരു രൂപ കോയിനിനു മുകളീൽ ലാഫിങ് ബുദ്ധ സ്ഥാപിക്കുന്നതിലൂടെ സ്ഥിരതയാർന്ന സാമ്പത്തിക അഭിവൃതി കൈവരും എന്നാണ് വിശ്വാസം. കിടപ്പു മുറികളിലും, അടുക്കളയിലും, ഡൈനിംഗ് ഹാളിലും ഈ രൂപം വക്കുന്ന ദോഷകരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :