ഓൺലൈനിൽനിന്നും ഓഫ്‌ലൈനിലേക്കും, സൂപ്പർ മാർക്കറ്റ് ശൃംഖല ആരംഭിക്കാൻ ഒരുങ്ങി ആമസോൺ !

Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (17:57 IST)
ഓൺലൈൻ വ്യാപര രംഗത്തുനിന്നും ഓഫ്‌‌ലൈൻ രംഗത്തേക്കുകൂടി വ്യാപിക്കാനൊരുങ്ങി ആമസോൺ. ഈ മാസം, അവസാനത്തോടെ അമേരിക്കയിലെ ലോസ് ഏഞ്ചലസിൽ ആദ്യ ഓഫ്‌ലൈൻ സൂപ്പർ മാർക്കറ്റ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ തന്നെ നിരവധി സ്റ്റോറുകളുമായി ഓഫ്‌ലൈൻ വിപണിയിൽ വരവറിയിക്കാനാണ് ആമസോൻ തയ്യാറെടുക്കുന്നത്.

വാൾസ്ട്രീറ്റ് ജേർണലാണ് ഇതു സംബന്ധിച്ച് ആദ്യം വാർത്തകൾ പുറത്തുവിട്ടത്. വാർത്തകൾ പ്രചരിച്ചതോടെ റിടെയിൽ രംഗത്തെ വാൾമാർട്ട് ഉൾപ്പടെയുള്ള ഭീമൻ‌മാരുടെ ഓഹരിയിൽ ഇടിവ് നേരിട്ട് തുടങ്ങി. ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് ഏത് പേരാണ് ആമസോൺ നൽകുക എന്ന കാര്യം ഇതേവരെ വ്യക്തമായിട്ടില്ല.

ഹോള്‍ഫുഡ്സ് എന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയെ 2017ൽ ആമസോൺ ഏറ്റെടുത്തിരുന്നു. എന്നാൽ പ്രീമിയം ഉപഭോക്തക്കളെ മാത്രം ലക്ഷ്യമിടുന്ന ഹോള്‍ഫുഡ്സിന്റെ പേരിലാവില്ല പുതിയ സൂപ്പർ മാർക്കറ്റുകൾ എന്നാണ്
റിപ്പോർട്ടുകൾ. പുതിയ സൂപ്പർ മാർക്കറ്റുകൾ എല്ലാ തരം ആ‍ളുകളെയും ലക്ഷ്യം വച്ചുള്ളതായിരിക്കും.

മറ്റുചില കമ്പനികളുമായി ചേർന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് നെറ്റ്‌വർക്കായ മോറിനെ ഏറ്റെടുക്കുമെന്ന് ആമസോൺ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ ഇന്ത്യയിലും ഒഫ്‌ലൈൻ സൂപ്പർ മാർക്കറ്റ് ശൃംഖല കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :