ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അവിഷേക് ഡാൽമിയയുടെ അമ്മ അന്തരിച്ചു

Last Updated: ചൊവ്വ, 5 മാര്‍ച്ച് 2019 (19:27 IST)
ജോയിന്റ് സെക്രട്ടറി അവിഷേക് ഡാൽമിയയുടെ അമ്മ വിടവാങ്ങി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അന്ത്യം. 72 വയസായിരുന്നു.

മുൻ ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയയുടെ ഭാര്യയാണ് ചന്ദ്രലേഖ. മകൻ അവിഷേക് ഡാൽമിയയ്ക്കും മകളായ ബൈഷാലിക്കും ഒപ്പമായിരുന്നു ചന്ദ്രലേഖ ജീവിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. ഇതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

കഴിഞ്ഞ നവംബറിൽ ഈഡൻ ഗാർഡൻസിൽ വച്ച് നടന്ന ജഗ്‌മോഹൻ ഡാൽമിയ കോൺക്ലേവ് ചാപ്റ്റർ 2വിൽ ചന്ദ്രലേഖ പങ്കെടുത്തിരുന്നു. മകൾ ബൈഷാലി പശ്ചിമ ബംഗാളിലെ നിയമസഭാംഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :