വണ്ണം അധികമായാല്‍...

FILEPTI
ടെലിവിഷനില്‍ സ്ലിം സുന്ദരികളെ കണ്ടാല്‍ കരച്ചില്‍ വരും. എന്തുചെയ്തിട്ടും തടിയ്ക്കു കുറവൊന്നുമില്ല. ഇഷ്ടമുള്ള ഡ്രസ്സുകളൊന്നും ധരിക്കാന്‍ കഴിയുന്നില്ല. ആകെ പ്രശ്നം.

വസ്ത്രധാരണത്തില്‍ അല്‍പ്പസ്വല്‍പ്പം ശ്രദ്ധിച്ചാല്‍ ഇത്തരം അഭംഗികള്‍ ഒഴിവാക്കാം. വണ്ണമുള്ളവര്‍ സ്ലിം ആയി തോന്നാന്‍ ശരീരത്തില്‍ ഒട്ടികിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ കൂടുതല്‍ വണ്ണം തോന്നിക്കും.

അരക്കെട്ട്‌ ഒതുക്കമില്ലാത്തവര്‍ കഴുത്ത്‌ മൂടുന്ന നെക്ക്‌ലേസുകളോ ആഭരണങ്ങളോ ഉപയോഗിക്കുക. ഷോല്‍ഡര്‍ പാഡുകള്‍ ഉപയോഗിക്കുക. തടിച്ചു കുറുകിയ കാലുകളാണോ? ടീ ഷര്‍ട്ടോ ഷര്‍ട്ടോ കോണ്‍ട്രാസ്റ്റ്‌ കളര്‍ പാന്‍റ്‌സുകള്‍ക്കൊപ്പം ധരിക്കുക. അഭംഗി ഒഴിവാക്കാം.

തടിച്ച കൈകള്‍ ഉള്ളവര്‍ കട്ടിയുള്ള തുണികള്‍ ഒഴിവാക്കുക.കയ്യില്‍ ഒട്ടിക്കിടക്കുന്ന സ്ലീവുകളും ഒഴിവാക്കുക. തടിച്ച മാറിടമുള്ളവര്‍ക്ക്‌ കടുംനിറമുള്ള വീ-നെക്ക്‌ ടോപ്പുകള്‍ നന്നായി ഇണങ്ങും. തടിച്ച അരക്കെട്ട്‌ ഉള്ളവര്‍ ലോ-വെയ്സ്റ്റ്‌ ജീന്‍സ്‌ ഒഴിവാക്കുക. ഇത്‌ കൂടുതല്‍ വണ്ണം തോന്നിക്കും.

WEBDUNIA|
വലിയ പ്രിന്‍റുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കം. ഒറ്റ നിറങ്ങള്‍ പ്രത്യെകിച്ചു കറുപ്പു നിറം വണ്ണം കുറവായി തോന്നിക്കും. വലിയ ചെക്കും കുറുകെ വരകളുമുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. ഹൈഹീല്‍ ചെരുപ്പുകള്‍ ഒഴിവാക്കുന്നത് നന്ന്. അരക്കെട്ട് കൂടുതല്‍ തടിച്ചതായി തോന്നിക്കാന്‍ ഇതു കാരണമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :