പ്രകൃതിയെ രക്ഷിക്കാന്‍ നേഹ റാമ്പില്‍

IFM
ഇന്ത്യയുടെ മുന്‍ വിശ്വസുന്ദരി നേഹ ധൂ‍പിയ കൊളംബോയിലെ റാമ്പിലൂടെ നടന്നു, പ്രകൃതിയെ രക്ഷിക്കാനായി!

ശനിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ മോഡലുകള്‍ക്കൊപ്പം നേഹ ധൂപിയയും കോളമ്പോയിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രീലങ്കയില്‍ ഒരു കോടി മരങ്ങള്‍ വച്ചു പിടിപ്പിക്കാനായാണ് കൊളംബോയില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

താര നിബിഡമായ ഫാഷന്‍ രാത്രി “കൊളംബോ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് ” എന്നപേരില്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര ഡിസെനര്‍‌മാര്‍ പങ്കെടുത്ത പരിപാടിയില്‍ ഫാഷന്‍ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.

പ്രശസ്ത എഴുത്തുകാരി ശോഭ ഡേ രൂപകല്‍പ്പന ചെയ്ത “കോക്ടെയില്‍’ ഡിസൈനര്‍ സാരികളാണ് കോളംബോയില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത്. ഇന്ത്യന്‍ സാരികള്‍ എന്നും വിദേശീയരുടെ സ്വപ്നമാണെന്ന് കൊളംബോ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് ” തെളിയിച്ചു.

ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ശോഭ ഡേ കൊളമ്പോയിലെത്തിയത്. പ്രകൃതി രമണീയമായ ശ്രീലങ്ക ഇന്ത്യന്‍ സഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ടത് തന്നെയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :