അനുയോജ്യം ഈ വസ്ത്രധാരണം

WD
ഒരാളുടെ വ്യക്തിത്വത്തില്‍ വസ്ത്രധാരണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രീതി സിന്‍റയുടെ സ്പാഗറ്റി സ്ട്രാപ്പ് ടോപ്പും ശില്പാഷെട്ടി അണിയുന്ന സ്ട്രൈപ്പ്ഡ് ബോട്ടവുമൊക്കെ തേടി കൗമാരം അലയുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. അനുയോജ്യമായ വസ്ത്രധാരണം ഭംഗി കൂട്ടാന്‍ മാത്രമല്ല പോരായ്മകള്‍ മറി കടക്കാനും ഉപകരിക്കും.

ഉയരമുള്ള സ്ത്രീകള്‍ക്ക് ഘാഗ്രോ ചോളി, സാരികള്‍, ഷോര്‍ട്ട് ടോപ്പ്, സല്‍വാര്‍ കമ്മിസ്, മീഡിയം പാന്‍റ് എന്നിവയാണ് അനുയോജ്യം. മിഡി, ഫുള്‍ടൈറ്റ് ജീന്‍സ്, കാപ്രി, ഷോര്‍ട്ട് ഷര്‍ട്ടുകള്‍ തുടങ്ങിയവയൊക്കെ പൊക്കം കുറഞ്ഞവര്‍ക്ക് ചേരും. നന്നെ തടിയുള്ളവര്‍ക്ക് ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാം. പൈജാമ, കാപ്രി എന്നിവയൊന്നും ഇക്കൂട്ടര്‍ക്ക് ഇണങ്ങില്ല.

മെലിഞ്ഞ സ്ത്രീകള്‍ക്ക് കോട്ടണ്‍ സാരികള്‍, ഘാഗ്രോ ചോളി, ചുരിദാര്‍, ജീന്‍സ് എന്നിവയൊക്കെ അഴക് കൂട്ടും. ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഉപേക്ഷിക്കണം. കുറുകെ വരയുള്ള വസ്ത്രങ്ങള്‍ പൊക്കക്കുറവ് തോന്നിക്കും. നല്ല ഇറക്കമുള്ള മുന്താണി കൂടുതല്‍ പൊക്കം തോന്നാന്‍ ഉപകരിക്കും.

ഇരുനിറക്കാര്‍ക്ക് ക്രീം, വെള്ള, ഇളം നിറങ്ങളാണ് അനുയോജ്യം. നല്ല നിറമുള്ളവര്‍ക്ക് മഞ്ഞ ഷേഡുകളൊഴിച്ച് ഏതു നിറവും ധരിക്കാം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :