പൊക്കമില്ലായ്മ പരിഹരിക്കാം...

WEBDUNIA|
മോഡല്‍ സുന്ദരികള്‍ റാമ്പിലൂടെ ഒഴുകിനീങ്ങുമ്പോള്‍ സങ്കടമാകുന്നോ. പൊക്കമില്ലായ്മ ഉറക്കം കളയുന്ന ഒരാളാണോ നിങ്ങള്‍. നിങ്ങള്‍ക്കും സുന്ദരിയായി പ്രത്യക്ഷപ്പെടാം. ചില സൂത്രവിദ്യകള്‍ അറിഞ്ഞുവച്ചാല്‍...

കുറുകെ വരയുള്ള വേഷങ്ങളും സാരിയും പൊക്കം കൂടുതല്‍ തോന്നിക്കും. സാരി പൊതുവെ കൂടുതല്‍ പൊക്കം തോന്നിക്കുന്ന വേഷമാണ്. സാരിയുടെ മുന്താണി ഇറക്കിയിടുന്നതും നീളമുള്ള മുടിയും പൊക്കക്കൂടുതല്‍ തോന്നിക്കും.

കുറുകിയ ശരീരപ്രകൃതി ഉള്ളവര്‍ക്ക്‌ റ്റോള്‍-കട്ട്‌ ടീസ്‌ നന്നായി ഇണങ്ങും. ടോപ്പിന്‍റെ നിറത്തിന്‌ ഇണങ്ങുന്ന ബെല്‍റ്റ്‌ ധരിക്കുക. അരക്കെട്ടിന്‍റെ പിന്‍ഭാഗം മൂടുന്ന ജാക്കറ്റുകള്‍ നന്നാണ്‌.

അരക്കെട്ട്‌ മൂടുന്ന ജാക്കറ്റോ കോട്ടോ ഉപയോഗിക്കുക. ടോപ്പിലും ബോട്ടത്തിലും പാറ്റേണുകളും ആകാം. കഴുത്ത്‌ മൂടുന്ന നെക്ക്ലേസുകളോ ആഭരണങ്ങളോ ഉപയോഗിക്കുക. ഷോല്‍ഡര്‍ പാഡുകള്‍ ഉപയോഗിക്കുക.

ഒരേ കളര്‍ ടോപ്പും ബോട്ടവും ധരിക്കുക. കഴിയുന്നതും ബെല്‍റ്റ്‌ ഒഴിവക്കുക‌.ആഭരണങ്ങള്‍ മിതമായി ധരിക്കുക. ലോ-വെയ്സ്റ്റ്‌ ജീന്‍സ്‌ ഒഴിവാക്കുക. ഇത്‌ പൊക്കക്കുറവ് എടുത്തുകാട്ടും.

കുറുകിയ കാലുകള്‍ ഉള്ളവര്‍ ടീ ഷര്‍ട്ടോ ഷര്‍ട്ട് കോണ്‍ട്രാസ്റ്റ്‌ കളര്‍ പാന്‍റ്‌സുകള്‍ക്കൊപ്പം ധരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :