പെണ്ണിനു പത്തരമാറ്റ് കൂട്ടാന്‍

IFM
ആഭരണം സ്വയം വൃത്തിയാക്കാം

പോറലുകള്‍ ഉണ്ടാക്കാത്ത ഒരു ക്ലീനറാണ് ആദ്യം വേണ്ടത്. ഇത് ആഭരണ ശാലകളില്‍ നിന്ന് ലഭിക്കും. ക്ലീനറില്‍ ആഭരണം മുക്കി വയ്ക്കുക. പിന്നീട്, ഇളം ചൂടുവെള്ളത്തില്‍ കഴുകുക. തുടയ്ക്കാന്‍ വൃത്തിയുള്ള മാര്‍ദ്ദവമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും കല്ല് പതിപ്പിച്ച ആഭരണങ്ങള്‍ക്കും തിളക്കം പകരാനാവും.

വെള്ളി ആഭരണങ്ങളുടെ നിറം മിക്കവര്‍ക്കും ഒരു തലവേദനയായിരിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന വെള്‍ലി ആഭരണങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടാം. തിളക്കം വീണ്ടെടുക്കാനായി വെള്ളി ആഭരണത്തില്‍ ക്ലീനര്‍ തേയ്ക്കുക. മാര്‍ദ്ദവമുള്ള ഒരു തുണി ഉപയോഗിച്ച് തിളക്കം ലഭിക്കുന്നത് വരെ പോളിഷ് ചെയ്യാം.

രത്നാഭരണങ്ങള്‍ വൃത്തിയാക്കാനായി കുറച്ച് ഡിറ്റര്‍ജന്‍റ് വെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ ആഭരണം മുക്കി വയ്ക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മിശ്രിതത്തില്‍ വച്ചു തന്നെ ബ്രഷ് ചെയ്യുക. നന്നായി കഴുകിയ ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കാം. മുത്ത് പതിപ്പിച്ച ആഭരണങ്ങള്‍ സ്വന്തമായി വൃത്തിയാക്കുമ്പോള്‍ ക്ലീനറുകള്‍ ഉപയോഗിക്കരുത്. നനഞ്ഞ തുണി കൊണ്ട് തുടച്ചാല്‍ മതിയാവും.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :