പെണ്ണിനു പത്തരമാറ്റ് കൂട്ടാന്‍

IFM
കല്യാണ പട്ടണിഞ്ഞ് എത്തുന്ന നവോഢയുടെ നാണത്തിന് ആഭരണത്തിളക്കം നല്‍കുന്നത് പത്തരമാറ്റ് സൌന്ദര്യമാണ്. ആശിച്ചെടുത്ത ആഭരണങ്ങള്‍ എന്നും കല്യാണ ദിവത്തെ പോലെ തന്നെ തിളക്കമാര്‍ന്നതാവണം എന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല.

ആഭരണങ്ങള്‍ തിളക്കത്തോടെ പുതുമ മാറാതെ സൂക്ഷിക്കാന്‍ വഴികളുണ്ട്. ആഭരണം വൃത്തിയായി സൂക്ഷിക്കാനുള്ള ആവേശത്തില്‍ അമര്‍ത്തി ബ്രഷ് ചെയ്യുന്നത് ഗുണത്തെക്കാളേറെ ദോഷമാണ്. ഇത് സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ പാട് വീഴ്ത്തും. രത്നാഭരണമായാലും അമര്‍ത്തി ബ്രഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം, രത്നം ഉറപ്പിച്ചിരിക്കുന്നതും സ്വര്‍ണത്തിലോ വെള്ളിയിലോ ആയിരിക്കുമല്ലോ?

PRATHAPA CHANDRAN|
ആഭരണങ്ങള്‍ സ്വയം വൃത്തിയാക്കുന്നതിനൊപ്പം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആഭരണശാലകളില്‍ നല്‍കി വൃത്തിയാക്കുകയും വേണം. രത്നാഭരണങ്ങള്‍ സ്വയം ജൂവലറി ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ട. കഴുകിയ ശേഷം മൃദുവായ തുണി കൊണ്ട് തുടച്ചാല്‍ മതിയാവും. ആഭരണങ്ങള്‍ അതാതിന്‍റെ പെട്ടികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. സൌന്ദര്യ വര്‍ദ്ധക സാധനങ്ങള്‍, പെര്‍ഫ്യൂം എന്നിവ ആഭരണങ്ങളില്‍ കറയുണ്ടാക്കുമെന്ന് അറിയുക. അതിനാല്‍ ആഭരണങ്ങള്‍ ഇവയുടെ അടുത്ത് സൂക്ഷിക്കരുത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :