ഷോർട്ട് ഹെയർ സ്റ്റൈലിൽ സുന്ദരിയായി നിത്യ മേനോൻ, ചിത്രങ്ങൾ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Updated: ശനി, 31 ഒക്‌ടോബര്‍ 2020 (15:57 IST)
തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരമാണ് നിത്യ മേനോൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിന്റെ സിനിമകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മുടിയിൽ അധികം പരീക്ഷണങ്ങൾ നടത്താറില്ലാത്ത നിത്യ ഇപ്പോഴിതാ, ഷോർട്ട് ഹെയർ ലുക്കിലെത്തിയിരിക്കുകയാണ്. ചുരുണ്ട മുടിയിൽ മനോഹര പുഞ്ചിരിയുമായി നിത്യ മേനോനെ കണ്ടിട്ടുള്ള ആരാധകർക്ക് ഇതൊരു പുതുമയായി മാറി. തൻറെ പുതിയ ഹെയർസ്റ്റൈൽ എങ്ങനെ ഉണ്ടെന്ന് ചോദിച്ചുകൊണ്ടാണ് നടി പുതിയ ചിത്രം പങ്കുവെച്ചത്.

ഇതിനകം തന്നെ വൈറലായ ചിത്രത്തിന് നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. അതേസമയം വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന ഇതുവരെ പേരിടാത്ത മലയാള ചിത്രത്തിന്റെ ഭാഗമാണ് നടി. ഈ സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :