വീണ്ടും ചില ഗ്രൂപ്പുകാര്യങ്ങള്‍

WEBDUNIA|
പദവി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കി നേതൃത്വത്തെക്കൊണ്ട് തീരുമാനങ്ങള്‍ അംഗീകരിപ്പിക്കുന്നത് ഒരുതരം സമ്മര്‍ദ്ദതന്ത്രമാണ്. കെ കരുണാകരനും വി എസ് അച്യുതാനന്ദനുമൊക്കെ പുറത്തെടുക്കുന്ന അവസാനത്തെ ആയുധം. സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍‌ചാണ്ടിയുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാന്‍ ഇതിലും വലിയ ഉദാഹരണങ്ങളില്ല.

അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍‌ചാണ്ടിയെ ഒരു മൂലയിലൊതുക്കി, സംസ്ഥാനത്തിന്‍റെ ഭരണചക്രം തന്‍റെ കൈകളിലെത്തിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. രാജ്യസഭാ സീറ്റിനോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അദ്ദേഹം വലിയ താല്‍‌പര്യം കാണിക്കാത്തതും അതുകൊണ്ടു തന്നെയെന്ന് പറയാം. ചെന്നിത്തലയെ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിവിട്ട് സംസ്ഥാനം കൈപ്പിടിയിലൊതുക്കാമെന്നുള്ള ഉമ്മന്‍‌ചാണ്ടിയുടെ ശ്രമങ്ങള്‍ക്ക് തുടരെ തിരിച്ചടിയേല്‍ക്കുകയാണ്. എ കെ ആന്‍റണിയെ കേരളരാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമാക്കിയ ഉമ്മന്‍‌ചാണ്ടിയുടെ നീക്കങ്ങള്‍ ഇവിടെ പിഴയ്ക്കുന്നത് എ ഗ്രൂപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്തായാലും ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതോടെ വിഭാഗീയതയുടെയും തൊഴുത്തില്‍ കുത്തിന്‍റെയും സമ്പന്നതകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ വിവാദങ്ങളിലേക്ക് എത്തിപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :