ഗാഗുല്‍ത്താ മലമുകളില്‍

WEBDUNIA|
അന്ന് വെള്ളിയാഴ്ച. യേശുവിനെ അവര്‍ ചമ്മട്ടികൊണ്ടടിച്ചു. പടയാളികള്‍ ഒരു മുള്‍ക്കിരീടമുണ്ടാക്കി യേശുവിന്‍െറ തലയില്‍ അമര്‍ത്തി; ഒരു ചെമന്ന മേലങ്കി അണിയിച്ച് അദ്ദേഹത്തെ പരിഹസിച്ചു. യൂദന്മാരുടെ രാജാവേ സ്വസ്തി എന്നു പറഞ്ഞ് അവര്‍ അദ്ദേഹത്തിന്‍െറ മുഖത്തടിച്ചു.

യേശു കുരിശും ചുമന്ന് പടയാളികളുടെ ചാട്ടവാറടികളുമേറ്റ് വേച്ച് വേച്ച് ഗോഗുല്‍ത്താ മലയിലേക്ക് നടന്നു. അവിടെ അവര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചു.

യേശുവിന്‍െറ ഇടതും വലതുമായി രണ്ടു കള്ളന്മാരേയും കുരിശില്‍ തറച്ചു. കുരിശിനുമുകളില്‍ വയ്ക്കാന്‍ പിലാത്തോസ് ഒരു വാചകം എഴുതി നല്‍കി: "യൂദാന്മാരുടെ രാജാവായ നസ്രായന്‍ ഈശോ'

കുരിശില്‍ കിടന്ന യേശു തന്‍െറ അരുമ ശിഷ്യനെ നോക്കി അമ്മയോട് പറഞ്ഞു: ""ഇതാ നിന്‍െറ മകന്‍'' തുടര്‍ന്നു ശിഷ്യനോട് പറഞ്ഞു. ""ഇതാ നിന്‍െറ അമ്മ''. എല്ലാം പൂര്‍ത്തിയായെന്നറിഞ്ഞ യേശു തല വലത്തേക്ക് ചായ്ച്ചു; ജീവന്‍ വെടിഞ്ഞു...

യേശുവിനെ കുരിശിലേറ്റിയതിന്‍െറ വേദനയൂറുന്ന ഓര്‍മ്മകളുമായാണ് ക്രിസ്ത്യാനികള്‍ ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നത്. മാനവരാശിയുടെ പാപക്കറ തുടച്ചുനീക്കിയ മനുഷ്യപുത്രന്‍െറ ഓര്‍മ്മയില്‍ വിശ്വാസികള്‍ അന്ന് ഉപവാസം അനുഷ്ഠിച്ച് പള്ളിയില്‍ പോകുന്നു. പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടത്തുന്നു.

കേരളത്തില്‍ ക്രിസ്ത്യാനികള്‍ കുരിശും ചുമന്ന് യേശുവിന്‍െറ കാല്‍വരിയിലേക്കുള്ള യാത്രയെ അനുസ്മരിച്ച് പരിഹാര പ്രദക്ഷിണം എന്ന ചടങ്ങും ആചരിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :