ഈഡിപ്പസിന്‍റെ നിഴല്‍ ഈ നാടകത്തിലെ പ്രധാന വേഷമാണ്. ഞാനാണ് സത്യം എന്ന് പറഞ്ഞ് നടക്കുന്ന ഈ കഥാപാത്രം ഈഡിപ്പസിന്‍റെ മുറിവേറ്റ മനസ്സാക്ഷിയുടെ പ്രതീകമാണ്. രാജാ വാരിയരാണ്‍` ഈ നിഴല്‍ കഥാപാത്രത്തെ അരങ്ങില്‍ അവതരിപ്പിച്ചത്.
സംഗീതം, ദീപവിതാനം, ശബ്ദങ്ങള്‍, അഭിനയം തുടങ്ങി തിയേറ്ററിലെ എല്ലാ ഘടകങ്ങളും സംതൃപ്തനില്‍ ഒത്തു ചേര്‍ന്നിരുന്നു. അത് കാണികളെ വല്ലാത്തൊരു അനുഭവ മേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
വൃദ്ധനായ ഈഡിപ്പസായി കലാധരന്‍ അതുല്യമായ അഭിനയമാണ് കാഴ്ചവച്ചത്. ഈഡിപ്പസിന്‍റെ രചയിതാവായ സോഫോക്ലീസ് വിഭാവനം ചെയ്തൊരു ലോകത്തേക്ക് കാണികള്‍ എത്തിപ്പെട്ടതുപോലെ തോന്നി. വിധിയുടെ കൈകളില്‍ മനുഷ്യന്‍ നിസ്സഹായനാണ് എന്ന സത്യം ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു ഈ നാടകം.
രാജാ വാര്യരാണ് യുവാവായ ഈഡിപ്പസിനെ അവതരിപ്പിച്ചത്. അദ്ദേഹവും തന്‍റെ ഭാഗം ഭാവദീപ്തമാക്കി. ക്രിയോണായി ടി.ജെ.രാധാകൃഷ്ണനും പോളിനെസസായി ശ്രീകുമാറും വേഷമിട്ടു.
വസ്ത്രാലങ്കാരം കെ.ജെ.ജോസഫും രംഗസജ്ജീകരണം പരമേശ്വരന്‍ കുട്ടിയും ദീപ വിതാനം ശ്രീകാന്തും പശ്ചാത്തല സംഗീതം ചന്തുവും സാങ്കേതിക സഹായം എം.വി.ഗിരീശനുമാണ് കൈകാര്യം ചെയ്തത്. പ്രമോദ് കോന്നി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.