മലയാള നാടകരംഗത്ത് നിശ്ശബ്ദനായിരുന്ന് വിപ്ലവങ്ങള്‍ സൃഷ്ടിച്ച ആളാണ് വാസുപ്രദീപ്. അവതരണത്തിലും രംഗസംവിധാനത്തിലുമെല്ലാം പുത്തന്‍ പരീക്ഷണങ്ങള്‍, രചനയിലെ വേറിട്ടൊരു വഴി എല്ലാം വാസുപ്രദീപിന്റെ വകയായുണ്ട്.
എങ്കിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ സമൂഹവും നാടകചരിത്രകാരന്മാരും വേണ്ടുവിധം ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു.
"പുതുതായി എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ എഴുതാറുള്ളു.സംഭാഷണങ്ങള്‍ കുത്തി നിറയ്ക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അവതരണത്തിലാവണം ശ്രദ്ധ. സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് മിക്കവാറും സൃഷ്ടികള്‍ പിറവിയെടുത്തത്." വാസു പ്രദീപ് പറയുന്നു.
ഒട്ടേറെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തയാളാണ് വാസുപ്രദീപ്.അന്‍പതോളം നാടകങ്ങള്‍.
കണ്ണാടിക്കഷ്ണങ്ങള്‍, നിലവിളി, താഴും താക്കോലും, മത്സരം, ബുദ്ധി, ദാഹം, അഭിമതം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത നാടകകൃതികള്‍. ഒട്ടേറെ റേഡിയോ നാടകങ്ങള്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കാണികള്‍ക്കിടയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ കടന്നു വരുക, അന്ത്യരംഗത്ത് കര്‍ട്ടനിടും മുമ്പ് കഥാപാത്രം യഥര്‍ത്ത നടിയായി ആത്ഗതം നടത്തുക തുടങ്ങിയ ധീരമായ പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി.
നാടകത്തെ നെഞ്ചോടു ചേര്‍ത്തു പിടിച്ച ജീവിതമാണ് വാസു പ്രദീപിന്റേത്.ആറു നാടകസമാഹരണം പ്രസിദ്ധീകരിച്ചു. അന്‍പതോളം നാടകങ്ങള്‍. 22-ാം വയസ്സില്‍ പെണ്‍വേഷം കെട്ടിയാണ് ചിത്രകാരനായ വാസുപ്രദീപിന്റെ അരങ്ങേറ്റം.
നാടക സാഹിത്യത്തില്‍ അത്യാധുനിക പ്രവണതകള്‍ കടന്നു വരുന്നതിനു മുമ്പ് തന്നെ അത്തരം സങ്കേതങ്ങള്‍ അവതരിപ്പിച്ചു വിജയിച്ചയാളാണ് ഇദ്ദേഹം. അദ്ദേഹത്തിനു പുരസ്കാരം എത്തിയത് കോഴിക്കോടന്‍ നാടക വേദിക്കുള്ള അംഗീകാരം കൂടിയാണ്.