അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന ആദ്യത്തെ ക്ളാസ്സിക്കല്‍ നര്‍ത്തകനായിരുന്നു രാംഗോപാല്‍. ഭരതനാട്യത്തിലാണ് രാം തന്‍റെ കേമത്തം ഏറെ തെളിയിച്ചത്. രാമിന്‍റെ വാക്കുകള്‍ നോക്കാം- എന്‍റെ ഇടതുവശം ഭരതനാട്യമാണ്. വലതുവശം കഥകളിയും പാദങ്ങളില്‍ കഥക്കുമാണ്.
ഗുരു മീനാക്ഷിസുന്ദരം പിള്ളയും ഗുരു കാട്ടുമണര്‍കോവില്‍ മുത്തുകുമാരന്‍ പിള്ളയുമായിരുന്നു ഭരതനാട്യത്തില്‍ രാംഗോപാലിന്‍റെ ഗുരുക്കന്‍മാര്‍. ഗുരു കുഞ്ചുക്കുറുപ്പാണ് കഥകളിയില്‍ രാംഗോപാലിന്‍റെ ഗുരു. കഥക്കില്‍ ജയലാലിന്‍റെയും സോഹന്‍ ലാലിന്‍റെയും ശിഷ്യനായിരുന്നു രാം.
യാത്ര ചെയ്ത് നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു സംഘത്തിന് രാംഗോപാല്‍ രൂപം കൊടുത്തു. ലോകമെങ്ങും ഈ സംഘം നൃത്തമവതരിപ്പിച്ച് പ്രശസ്തി നേടി. അമേരിക്കയിലെ പ്രശസ്ത നര്‍ത്തകിനായ ലാ മേരി നൃത്തപങ്കാളിയായി രാംഗോപാലിനെയാണ് തെരഞ്ഞെടുത്തത്.
പോളിഷ് വിമര്‍ശനകനായ തദേവൂസ്-സെലിന്‍സ്കി രാംഗോപാലിനെ ഇന്ത്യയിലെ-നിജിന്‍സ്കി എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സംഗീതനാടക അക്കാദമി രാംഗോപാലിന് ഒരു ഫെലോഷിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
വയസ്സുകാലത്ത് രാംഗോപാല്‍ ബാംഗ്ഗ്ലൂരില്‍ തിരിച്ചെത്തി. ആരും നോക്കാനില്ലാത്റ്റെ കഷ്ടപ്പെട്ട് വീണ്ടും ഇംഗ്ഗ്ലണ്ടിലേക്ക് തിരിച്ചു പോയി. അവിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ 91 വയസ്സില്‍ അദ്ദേഹം അന്തരിച്ചു. ന്‍^ത്തത്തെ കുറിച്ച് അദ്ദേഹന്‍ ഇമ്മ്ഗ്ലീഷില്‍ ചില പുസ്തകങ്ങള്‍ എഴുതിയുഇട്ടുണ്ട്.