‘രൌദ്ര’മാകുന്നു കേരളരാഷ്‌ട്രീയം, ജനം കോപിക്കാതിരിക്കട്ടെ

ജോയ്സ് ജോയ്

PRO
ഗോള്‍ഫ് ക്ലബിലുമുണ്ട് അരുണ്‍ കുമാറിന്റെ വിളയാടലുകളുടെ നീണ്ട പട്ടിക. സി പി എം അംഗമായിരിക്കേ ഗോള്‍ഫ് ക്ലബില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് അരുണ്‍ കുമാര്‍ അംഗത്വമെടുത്തത്. ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിലുള്ള 600 അംഗങ്ങളെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതും വിവാദമായിരുന്നു. ക്ലബ് ഏറ്റെടുത്തതിനുശേഷം അംഗങ്ങളെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കോടതിയും സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

ഇതിനിടെ, മുഖ്യമന്ത്രിയുടെ മകനെന്ന നിലയില്‍ അരുണ്‍ കുമാര്‍ ചെയ്തു കൂട്ടിയതും ചെയ്യാന്‍ ശ്രമിച്ചതുമായ നിരവധി അഴിമതികളുടെ നീണ്ട കണക്കുമായി പ്രതിപക്ഷം വീണ്ടും വീണ്ടും സജീവമാകുകയാണ്. കണ്ണൂരില്‍ 1500 കോടി മുടക്കി താപവൈദ്യുത നിലയം തുടങ്ങാന്‍ വന്ന വ്യവസായിയായ കെ പി പി നമ്പ്യാരോട് അരുണ്‍കുമാര്‍ 75 കോടി രൂപ കോഴ ചോദിച്ചുവെന്നാണ് പുതിയ ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനായിരുന്ന നമ്പ്യാരുടെ ആത്മകഥയുടെ ആദ്യ പതിപ്പില്‍ ഇക്കാര്യം ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സി പി എം നേതൃത്വത്തിനും പിണറായി വിജയനും പോളിറ്റ് ബ്യുറോയിലും പരാതി ചെല്ലുകയും ചെന്നിരുന്നു. എന്നാല്‍, സി പി എം നേതൃത്വം ഇടപെട്ട് പുസ്തകത്തിന്റെ രണ്ടാം പതിപ്പില്‍ നിന്ന് ഈ പരാമര്‍ശം ഒഴിവാക്കുകയായിരുന്നു.

പ്ലേവിന്‍ ലോട്ടറിയുമായി അരുണ്‍ കുമാറിനുള്ള ബന്ധമാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. അരുണ്‍ കുമാറിന്റെ ഭാര്യ പ്ലേവിന്‍ ലോട്ടറിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ മരുമകള്‍ രജനി ഡയറക്ടറായ ചെറി എന്‍റര്‍പ്രൈസസ് എന്ന കമ്പനി ഓണ്‍ലൈന്‍ ലോട്ടറി നടത്തുന്ന സ്ഥാപനമായിരുന്നു. എന്നാല്‍, അത് സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കുന്ന സ്ഥാപനമാണെന്ന് അരുണ്‍കുമാര്‍ പറയുന്നത്. കേരളത്തില്‍ കാമ്പസ് സ്ഥാപിക്കുവാന്‍ ഇന്‍ഫോസിസുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ കരാര്‍ ഏറ്റുവാങ്ങാനും ടീകോം അധികൃതരെ സ്വീകരിക്കാന്‍ പോയതും അരുണ്‍ കുമാറാണ്. അരുണ്‍ കുമാറിന് എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

WEBDUNIA|
ചുരുക്കത്തില്‍, കേരളത്തിലെ അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും ജയിലിലടയ്ക്കുമെന്ന് കേരള ജനത പ്രതീക്ഷിച്ചിരിക്കുന്നത് വി എസിലാണ്. മുഖം നോക്കാതെയുള്ള വി എസിന്റെ നടപടികളാ‍യിരുന്നു കേരളജനതയെ അത്തരമൊരു പ്രതീക്ഷയിലേക്ക് ഉയര്‍ത്തിയത്. ബാലകൃഷ്ണ പിള്ള ജയിലില്‍ പോകുകയും ചെയ്തതോടെ ആ പ്രതീക്ഷ വാനോളം ഉയരുകയും ചെയ്തിരുന്നു. പക്ഷേ, വി എസ് ആരാധകര്‍ കേരള രാഷ്‌ട്രീയത്തെ ഇപ്പോള്‍ അല്പം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മകന്‍ ചെയ്തു കൂട്ടിയ ചെയ്തികള്‍ കാരണം അവസാനപ്രതീക്ഷയും ഇല്ലാതാകുമോ എന്ന ഭീതികലര്‍ന്ന വീക്ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :