കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങള്‍ പൊളിഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദങ്ങള്‍ പൊളിഞ്ഞെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈവശമുള്ള രേഖകള്‍ ഇന്ത്യാവിഷന്‍ കൈമാ‍റുകയാണെങ്കില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യാം. ജഡ്ജ് ആയാലും ശരി ആരായാലും ശരി നടപടികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രേഖകള്‍ കൈമാറിയാല്‍ ഉടന്‍ തന്നെ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ചാനലിന് ലഭിച്ചിരിക്കുന്ന രേഖകളും തെളിവുകളും അന്വേഷിക്കാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരിന് നല്കാന്‍ തയ്യാറാണെന്ന് ഇന്ത്യാവിഷന്‍ വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെയും മറ്റ് സാക്ഷികളുടെയും ഉള്‍പ്പെടെ 12 ഓളം പേരുടെ മൊഴികള്‍ മാധ്യമത്തിലൂടെ പുറത്തുവിടില്ലെന്നും സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്നും ഇന്ത്യാവിഷന്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നതിനാലും അവരുടെ ജീവിതം ഇനിയും അസ്വസ്ഥമാക്കാന്‍ ആഗ്രഹമില്ലാത്തതിനാലുമാണ് ഈ മൊഴികള്‍ വെളിപ്പെടുത്താത്തതെന്നും ഇന്ത്യാവിഷന്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :