സെപ്റ്റംബര്‍ - 5 അധ്യാപക ദിനം.

Sarveppilli Radhakrishnan
WDWD
പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്‍റെ ശില്പികളാണിവര്‍.

അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോള്‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്.

പക്ഷെ അധ്യാപകരുടെ പൊതുവേയുള്ള സ്ഥിതി ആശാവഹമല്ല. മിക്കയിടത്തും അധ്യാപകര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് മികച്ചയാളുകള്‍ അധ്യാപകവൃത്തിയില്‍ എത്തുന്നില്ല.

ലോകത്തിലെ അഞ്ചു കോടി അധ്യാപകരുടെ മൂന്നിലൊരു ഭാഗത്തിന് അധ്യാപന പരിശീലനം ലഭിച്ചിട്ടില്ല. മറ്റൊരു കൂട്ടം പേര്‍ക്ക് വേണ്ടത്ര നല്ല പരിശീലനം ലഭിച്ചിട്ടില്ല. ചിലരാകട്ടെ താത്പര്യമില്ലാതെ പഠിപ്പിക്കുന്നവരാണുതാനും.

യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം എന്നതാണ് ഈ അധ്യാപകദിനം ഓര്‍മ്മിപ്പിക്കുന്ന ആവശ്യം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :