രാധാകൃഷ്ണന്റെ 120 മത് ജയന്തി ഇന്ന് ഡോ എസ് രാധാകൃഷ്ണന്റെ 120 മത് ജയന്തി
WEBDUNIA|
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ .സര്‍വേപ്പള്ളി രാധാകൃഷ്ണന്. സ്വന്തം ധൈഷണികവും തത്വചിന്താപരവുമായ ഔന്നത്യം കൊണ്ടാണ് ആ പരമപദം അലങ്കരിക്കാന്‍ സര്‍വഥാ യോഗ്യനായത്.
അദ്ധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്.അദ്ധ്യാപകന് എന്ന നിലയിലാണ് ലോകപ്രശസ്തനായത്. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ച് ഇന്ത്യയില്‍ അദ്ധ്യാപക ദിനമായി ആചരിക്കുന്നു.
ലോകത്തെ നൂര്രോലം സവ്വകലാശ്ശാലകള് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്കി ആദരിച്ചു. റാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി. റാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിനാണ് ആദ്യമായി ഭാരത രത്നം ലഭിച്ചത്.
1888 സെപ്റ്റംബര്‍ അഞ്ചിന് അന്നത്തെ മദ്രാസ് സംസ്ഥാനത്തെ തിരുത്തണിയിലാണ് ഡോ രാധാകൃഷ്ണന് ജനിച്ചത്.1975 ഏപ്രില്‍ 17 നു അന്തരിച്ചു. 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നു.
തത്വചിന്തകന്‍ അദ്ധ്യാപകന്,നയതന്ത്രജ്ഞന്, വിദ്യാഭ്യാസ പ്രവര്ത്തകന് സാംസ്കാരിക നായകന് എന്നീ നിലകളീല്‍ അദ്ദേഹത്തിന്റെ സേവനം വില മതിക്കാനാവത്തതാണ്.