സിപിഎം: റിവ്യൂ രേഖയുടെ പൂര്‍ണ്ണരൂപം

വി എസിന് കുറ്റപ്പെടുത്തല്‍

WEBDUNIA|
വിഎസിന്‍റെ ഫോട്ടോയുമായ് വന്നവര്‍ കുഴപ്പക്കാര്‍
സമ്മേളന സ്ഥലത്ത് പ്രത്യക്ഷത്തില്‍ അവര്‍ ഉപയോഗിച്ചുകണ്ടത് നല്ല നീളമുള്ള വടിയില്‍ കെട്ടിയ സാമാന്യത്തിലധികം വലിപ്പമുള്ള ഒരു പാര്‍ട്ടി പതാകയായിരുന്നു. ഇത് ഇടത്തോട്ടും വലത്തോട്ടും വീശി ഇതോടൊപ്പം ചേരേണ്ടവരെ പതാകയുള്ളിടത്ത് എത്തിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയടക്കമുള്ള കോട്ടയം ജില്ലയിലെ പാര്‍ട്ടി നേതാക്കന്മാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റുന്നതിന് ഇവര്‍ക്ക് മടിയുണ്ടായില്ല. യാതൊരു വിധ പാര്‍ട്ടി ബോധവും ഉള്ളവരായിരുന്നില്ല ഇവര്‍.

2.35 സാധാരണനിലയില്‍ ഇത്തരം ഒരു കൂട്ടമാളുകള്‍ കടക്കാന്‍ പാടില്ലാത്തിടത്ത് കടക്കാന്‍ സൌകര്യം കിട്ടിയത് ഇവര്‍ സ്വീകരിച്ച അടവ് കൊണ്ടാണ്. കൈയ്യില്‍ പതാകയും വി.എസിന്‍റെ ഫോട്ടോയും വി.എസിന് മുദ്രാവാക്യം വിളിയും ആകുമ്പോള്‍ ഇവരെ തടയേണ്ട വളണ്ടിയര്‍മാര്‍ അല്‍പ്പം അങ്കലാപ്പിലാവുന്നു. ഈ സൌകര്യമുപയോഗിച്ചാണിവര്‍ തള്ളിക്കയറിയത്. സ: വി.എസ് പ്രസംഗം ആരംഭിച്ചതോടെ മുന്നില്‍ വന്ന് ക്യാമ്പ് ചെയ്ത ഇക്കൂട്ടര്‍ തുള്ളിക്കൊണ്ട് ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം സദസ് ശാന്തമായി കേട്ടിരുന്നു.

സ:വി.എസ് സംസാരിക്കുമ്പോള്‍ മഴയുണ്ടായത് ചെറിയ പ്രയാസമുണ്ടാക്കിയെങ്കിലും സദസ് സഖാവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഇക്കൂട്ടരുടെ സദസ്സിന് ചേരാത്ത ബഹളമാരംഭിച്ചത്. ഒരു ഘട്ടത്തില്‍ സ്റ്റേജിലേക്ക് ഇവര്‍ കുപ്പി വലിച്ചെറിയുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത മഹാസമ്മേളനം പത്തിരുനൂറ് പേര്‍ ചേര്‍ന്ന് അലങ്കോലപ്പെടുത്തുന്ന കാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നിസ്സഹായരായി കാണേണ്ടിവന്നു.

2.36 ഇത്തരമൊരപമാനം കേരളത്തിലെ പാര്‍ട്ടിക്ക് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയും മുന്‍‌കരുതലും ആവശ്യമാണ്. പാര്‍ട്ടി ഘടകങ്ങള്‍ സംഘടിപ്പിച്ചുവരുന്നവരല്ലാത്ത നല്ലൊരുഭാഗം ആളുകള്‍ ഇത്തരം റാലികളില്‍ പങ്കെടുക്കുക സ്വാഭാവികമാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഒരുങ്ങി പുറപ്പെട്ടവര്‍ പതാകയും ഫോട്ടോയുമേന്തി പ്രത്യേക മുദ്രാവാക്യം വിളിച്ച് തള്ളിക്കയറുകയാണ്.

പാര്‍ട്ടി പതാകയും നേതാവിന്‍റെ ഫോട്ടോയും കാണുമ്പോള്‍ വളണ്ടിയര്‍മാര്‍ക്ക് നിസ്സഹായത അനുഭവപ്പെടരുത്. പൊതു അച്ചടക്കത്തിന്‍റെ ഭാഗമായി അത്തരക്കാരെ മാറ്റുന്നതിന് ആ‍വശ്യമായ ഇടപെടല്‍ വളണ്ടിയര്‍മാരുടെ ഭാഗത്തുനിന്നുണ്ടാവണം. ഓരോ പ്രദേശത്തുമുള്ള ഇത്തരം ആളുകളെ പാര്‍ട്ടിയുടെ പൊതു അച്ചടക്കത്തിന് വിധേയമാക്കി പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :