സിപിഎം: റിവ്യൂ രേഖയുടെ പൂര്‍ണ്ണരൂപം

വി എസിന് കുറ്റപ്പെടുത്തല്‍

WEBDUNIA|
കിളിരൂര്‍ പ്രശ്നം
2.29 എല്‍.ഡി.എഫ് ഗവണ്‍‌മെന്‍റിനെതിരെ പുകമറ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ യു.ഡി.എഫ് അസംബ്ലിയില്‍ കിളിരൂര്‍ പ്രശ്നം ഉന്നയിക്കുകയും നേരത്തെ പരാമര്‍ശവിധേയമായ വി.ഐ.പി ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ ആണെന്നും ശ്രീമതി ടീച്ചര്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

2.30 ഈ പ്രശ്നം യു.ഡി.എഫ് ഉയര്‍ത്തിക്കൊണ്ടുവരന്‍ ശ്രമിച്ച സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. സഖാക്കള്‍ പി.കെ.ശ്രീമതിയും എം.സി.ജോസഫൈനും മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും എന്ന നിലയ്ക്ക് ആശുപത്രിയില്‍ ചെന്ന് കണ്ടത് സാമാന്യമര്യാദയും കടമയുമാണെന്ന് സെക്രട്ടറിയറ്റ് ചൂണ്ടിക്കാണിച്ചു.

വി എസ് ശ്രീമതിയെ ന്യായീകരിച്ചില്ല
അസംബ്ലിയില്‍ പ്രശ്നം ഉന്നയിച്ച് സംസാരിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്യുന്നിടംവരെയുള്ള നിലപാട് നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി വി.എസ്. എഴുന്നേറ്റ് സംസാരിച്ചു. സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്ന് മരണപ്പെട്ട ശാരിയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സീനിയര്‍ ഉദ്യോഗസ്ഥരെ അതിന് ചുമതലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്ന് വി.എസ്. പ്രസ്താവിച്ചു.

എന്നാല്‍, പ്രതിപക്ഷം ആരോപിച്ച വി.ഐ.പി ആരോപണത്തിന്, താന്‍ ഉദ്ദേശിച്ചത് ശ്രീമതി ടീച്ചറെ അല്ല എന്ന് മറുപടി നല്‍കാന്‍ വി.എസ്.തയ്യാറായില്ല. വി.ഐ.പി എന്ന നിലയ്ക്ക് ശ്രീമതിടീച്ചറെ ഞാന്‍ ഉദ്ദേശിച്ചില്ല എന്ന് സ:വി.എസ്.പറയാതിരുന്നത് പിന്നീട് വിവാദമായി.

ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യുകയും സ:വീസ് ഇതിനെക്കുറിച്ച് പ്രതികരിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്ത്യാവിഷന്‍ സം‌പ്രേഷണം ചെയ്ത അഭിമുഖത്തില്‍ “ശ്രീമതി അല്ല വി.ഐ.പി” എന്ന് സഖാവ് വി.എസ് പ്രസ്താവിച്ചതോടെ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദം പൂര്‍ണ്ണമായും ചീറ്റിപ്പോയി.

പൊതുസമ്മേളനത്തിലെ അനിഷ്ട സംഭവങ്ങള്‍
2.34 വന്‍‌വിജയമായ കോട്ടയം സമ്മേളനത്തിന് അപമാനം വരുത്തിവെച്ചത് പൊതുസമ്മേളന നഗരിയില്‍ ഏതാനും മദ്യപന്മാര്‍ അഴിഞ്ഞാടിയ സംഭവമാണ്. പാര്‍ട്ടിയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന രീതിയിലാണ് ഈ മദ്യപന്മാരുടെ കൂത്താട്ടമുണ്ടായത്. ഇതില്‍ നിന്നും പാര്‍ട്ടി എത്തിച്ചേരേണ്ട ഒരു അനുഭവപാഠമുണ്ട്. സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ഏതാനും മദ്യപന്മാര്‍ക്ക് പാര്‍ട്ടി ഏര്‍പ്പെടുത്തിയ ക്രമം തെറ്റിച്ച് സ്റ്റേജിനടുത്ത് എത്താനായത് എങ്ങിനെയെന്നത് പരിശോധിക്കേണ്ടതാണ്.

ഇവരില്‍ ചിലരുടെ കൈയ്യില്‍ പാര്‍ട്ടി പതാകയും സ:വി.എസിന്‍റെ കളര്‍ഫോട്ടോയും ഉണ്ടായിരുന്നു. സ:വി.എസിന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ മുന്നോട്ട് തള്ളിക്കയറിയത്. ഏതെങ്കിലും പാര്‍ട്ടി ഘടകത്തിന് കീഴില്‍ സംഘടിതമായി വന്നവരായിരുന്നില്ല ഇവര്‍.

എന്നാല്‍ ഇവര്‍ക്കു തമ്മില്‍ വിവരങ്ങള്‍ കൈമാറാനുള്ള ചില അടയാളങ്ങളും അത്രത്തോളം സംഘടിത രൂപവും ഇവര്‍ക്കുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :