വീണ്ടും കെജ്‌രിവാള്‍ തരംഗം; ഭരണമൊഴിഞ്ഞ് ജനങ്ങള്‍ക്കൊപ്പം

PRO
PRO
സത്യപ്രതിജ്ഞക്കായി രാംലീല മൈതാനിയിലേക്ക് കെജ്‌രിവാള്‍ മെട്രോ റെയിലില്‍ പോയത് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നില്ല. മറിച്ച് അധികാരത്തിലേറുന്ന ഓരോ രാഷ്ട്രീയക്കാരനും താക്കീത് നല്‍കാനാണ്. അധികാരത്തിലേറി ഡല്‍ഹിയിലെ ഒരേ കുടുംബത്തിനും ദിവസവും 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുകയും ഔദ്യോഗിക വസതിയും കാറും ഉപയോഗിക്കാതെ സ്വന്തം ഫ്ലാറ്റും കാറും ഉപയോഗിച്ചതുമൊക്കെ സാധാരണ ജനങ്ങള്‍ക്കിടെയില്‍ നേടിക്കൊടുത്ത ജനപ്രീതി ഏറെയാണ്.

വിവാദങ്ങളെ അതിജീവിക്കാന്‍ കെജ്‌രിവാള്‍ എന്ന ജനനേതാവിന് സഹായകമായതും ഇതുതന്നെ. ഡല്‍ഹി മെട്രോ കോര്‍പ്പറേഷനിലെ ഒരു സാധാ അംഗംപോലും ഏറ്റവും കൂടിയ കാറിലും മറ്റ് ആഡംബരങ്ങളിലും അഭിരമിക്കുമ്പോഴാണ് കെജ്‌രിവാള്‍ ഇടത്തരക്കാരന്റെ ജീവിതത്തിനൊപ്പം നില്‍ക്കുന്നത്.

അടുത്ത പേജില്‍: ആം‌ആദ്മി ഒരു പ്രതീക്ഷയാണ്
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :